രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 1000 ബൈക്കുകള്‍; ഇന്ത്യന്‍ വിപണിയില്‍ 'ഹാര്‍ലി തരംഗം'
ലോകത്തില്‍ തന്നെ ഇരുചക്ര വാഹന പ്രേമികള്‍ക്കിടയില്‍ വന്‍തോതില്‍ ആരാധകരുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് ഹാര്‍ലി ഡേവ്ഡ്‌സണ്‍. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവ്ഡ്‌സണ്‍ ഹീറോയുമായി ചേര്‍ന്ന് അവതരിപ്പിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ x440 ഇപ്പോള്‍ വിപണിയിലേക്കെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ ഡെലിവറി ആരംഭിച്ച ഈ ബൈക്കിന് രണ്ട് ദിവസത്തിനുള്ളില്‍ ആയിരം യൂണിറ്റ് വില്‍പ്പന പിന്നിട്ടിരിക്കുകയാണ്.രാജസ്ഥാനിലെ നീമ്രാനയിലുള്ള ഗാര്‍ഡന്‍ ഫാക്ടറി എന്നറിയപ്പെടുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഹാര്‍ലിഡേവിഡ്‌സണ്‍ X440 നിര്‍മ്മിക്കുന്നത്.
ബൈക്കിന്റെ അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ 25,000 ബുക്കിംഗ് നേടിയെടുത്തിരുന്നു. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ബൈക്കിന്റെ ബുക്കിംഗ് സെപ്റ്റംബര്‍ 30 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചു.
ബൈക്കിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് അടുത്ത ഒന്നര മാസത്തിനുള്ളില്‍ ബുക്കിങ് ലഭിച്ച മുഴുവന്‍ ബൈക്കുകളും ഡെലിവറി ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഹാര്‍ലി X440 പുറത്തിറങ്ങുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്.ഡെനിമിന് 2,39,500 രൂപയും വിവിഡിന് 2,59,500 രൂപയുമാണ് വില. അതേസമയം ടോപ്‌സ്‌പെക് S വേരിയന്റ് സ്വന്തമാക്കാന്‍ 2,79,500 രൂപ മുടക്കണം.
ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന് എയര്‍ഓയില്‍ കൂള്‍ഡ് 440 സിസി, ടുവാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത് ഈ എഞ്ചിന്‍ 27.6 bhp പവറും 38 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സുമായി എത്തുന്ന ബൈക്കിന് ബ്രേക്കിംഗില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഉണ്ടാവുക. സേഫ്റ്റിക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.
Content Highlights:harley davidson x440 delivery is started
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."