നീലഗിരി കോളജ് സ്പോര്‍ട്സ് അക്കാദമി കാലിക്കറ്റ് യുനൈറ്റഡ് എഫ്.സി, ബോസ്‌കോ കേരള എന്നിവരുമായി ധാരണപത്രം ഒപ്പുവെച്ചു
താളൂര്‍: ഫുട്ബോള്‍ പ്രതിഭകള്‍ക്ക് പുതിയ അവസരമൊരുക്കി ദേശീയതലത്തില്‍ തന്നെ കളിക്കാരെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ നീലഗിരി കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്പോര്‍ട്സ് അക്കാദമി പുതിയ കാല്‍വെപ്പിലേക്ക്.
ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിതരവധി പ്രൊഫഷണല്‍ ക്ലബുകളുമായി ധാരണപത്രം ഒപ്പുവെക്കുകയും കോളജില്‍ നിന്നുള്ള താരങ്ങള്‍ വിവിധ ക്ലബുകളുടെ ഭാഗമാവുകയും ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കാലിക്കറ്റ് യുനൈറ്റഡ് എഫ്.സി, ബോസ്‌കോ എഫ്.സി എന്നിവരുമായും കോളജ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചു.
മോഹന്‍ ബഗാന്റെ മുന്‍താരവും കേരളത്തിലെ കളിമൈതാനങ്ങള്‍ക്ക് സുപരിചിതനുമായ ബോസ്‌കോ എഫ്.സിയുടെ പരിശീലകന്‍ വാഹിദ് സാലിക്ക് കോളജ് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസാലി ധാരണപത്രം കൈമാറി. പിന്നാലെ നീലഗിരി കോളജിലെ താരങ്ങള്‍ ബോസ്‌കോ എഫ്.സിയില്‍ ചേരാനുള്ള അവസരവുമൊരുങ്ങി. കാലിക്കറ്റ് യുനൈറ്റഡ് എഫ്.സിയുമായും കരാര്‍ ഒപ്പുവെച്ചു.
കോളജിലെ വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ്, വരുംവര്‍ഷങ്ങളില്‍ ട്രയല്‍സ്, കോച്ചിംഗ് ക്യാംപ് അടക്കമുള്ള പദ്ധതികളാണ് ഈ രണ്ട് ക്ലബുകളും നല്‍കുക. ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ കായിക വിഭാഗം മേധാവി സരില്‍ വര്‍ഗീസ്, പ്രിന്‍സിപ്പള്‍ ഡോ. സിറാജുദീന്‍, പി.ആര്‍.ഒ പി.എം ഉമ്മര്‍, ഫുട്ബോള്‍ അക്കാദമി മെന്റര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.എ സബീത്ത്, ചീഫ് കോച്ച് സി.എ സത്യന്‍, മിഷന്‍ ടീം പ്രവര്‍ത്തകര്‍ ഹരീഷ്, കരുണകരന്‍, സ്റ്റീഫന്‍, മുത്തുകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."