ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമെന്ന്; ബഹ്റൈൻ പാർലമെൻറ് സ്പീക്കർ
മനാമ: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമാണ് ബഹ്റെെൻ എന്നും നിലനിൽക്കുന്നതെന്ന് പാർലമെൻറ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം വ്യക്തമാക്കി. ഒഐസി അംഗരാജ്യങ്ങളിലെ പാർലമെൻറ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പാർലമെൻറ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം ഇക്കാര്യം പ്രസ്താവിച്ചത്. ഫലസ്തീൻ പ്രശ്ന പരിഹാരത്തിനും അവിടത്തെ ജനങ്ങളെ സഹായിക്കുന്നതിനും പാർലമെൻറ് കൂട്ടായ്മ രൂപവത്കരിക്കണമെന്നാണ് അഭിപ്രായം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലുള്ള ബഹ്റൈന്റെ ഉറച്ചനിലപാട് ഇതാണെന്നും അദ്ദേഹം അറിയിച്ചു.
തുടക്കം മുതൽ ബഹ്റൈനുള്ളത് ഒറ്റ നിലപാട് മാത്രമാണ്. ഫലസ്തീനിലെ അവകാശങ്ങൾ മാനിക്കണം. കിഴക്കൻ ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നുമുള്ള നിലപാടാണ് ഉള്ളത്. മേഖലയുടെ സമാധാനത്തിന് പ്രശ്ന പരിഹാരം ആണ് ഉള്ളത്. സമാധാനം കൊണ്ടുവരാൻ വേണ്ടി ശക്തമായ പരിശ്രമം ആണ് നടത്തേണ്ടത്. പൂർണമായ പരിഹാരത്തിനായി വിവിധ രാജ്യങ്ങളുമായി ചേർന്ന് ബഹ്റൈൻ ചർച്ച നടത്താൻ തയ്യാറാണ്. ശക്തമായ കൂട്ടായ്മയും ഐക്യവുമാണ് ഫലസ്തീൻ പ്രശ്നം പരിഹാരിക്കുന്നതിനായി വേണ്ടത്. പാർലമെൻറിന് ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. അത് എടുത്തു പറയേണ്ട കാര്യമാണ്. അതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് അദ്ദേഹം പറയുന്നത്.
Content Highlights: Bahrain stands with Palestinian speaker Ahmed Bin Salman Al Musallam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."