ഉയരത്തില്‍ നിന്നും നഗര കാഴ്ചകള്‍ കണ്ട് നടക്കാം, ഓടാം…
ഏറ്റവും ഉയരത്തില്‍ റണ്ണിംഗ് ട്രാക്ക് സ്ഥാപിച്ച് ദുബായ് പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി
ദുബായ്: 'ഒരു കെട്ടിടത്തിലെ ഏറ്റവും ഉയര്‍ന്ന റണ്ണിംഗ് ട്രാക്ക്' എന്ന പേരില്‍ ദുബായ് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി.
സഅബീലിലെ വാസ്ല്‍-1ലെ 1 റെസിഡന്‍സിന്റെ 43-ാം നിലയിലാണ് വാസലിന്റെ സ്‌കൈ ട്രാക്ക് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ നഗര തെരുവുകള്‍ക്ക് മുകളിലാണ് ഈ ട്രാക്കുള്ളത്. ജോഗറുകള്‍ സജ്ജീകരിച്ചിട്ടുണ്ടിവിടെ.
തറയില്‍ നിന്ന് 157 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൈ ട്രാക്ക് 335 മീറ്റര്‍ റൂഫ് ടോപ്പ് ട്രാക്കാണ്. ഈ ട്രാക്കില്‍ നടക്കുകയും ഓടുകയും ചെയ്യുന്ന ആര്‍ക്കും ബുര്‍ജ് ഖലീഫ, സഅബീല്‍ പാര്‍ക്ക്, ദുബായ് ഫ്രെയിം, ശൈഖ് സായിദ് റോഡ്, ഓള്‍ഡ് ദുബായ്, അറേബ്യന്‍ ഗള്‍ഫ് എന്നിവ ഉള്‍പ്പെടുന്ന ദുബായിലെ സമാനതകളില്ലാത്ത കാഴ്ചകള്‍ ഒരുപോലെ ആസ്വദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."