സഊദി അറേബ്യ ആദ്യ സ്മാർട്ട് ചിപ്പ് പുറത്തിറക്കി
റിയാദ്: സഊദി അറേബ്യ സ്വന്തമായി വികസിപ്പിച്ച് സ്മാർട്ട് ചിപ്പ് പുറത്തിറക്കി. ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എഞ്ചിനീയർ അബ്ദുള്ള അൽ സവാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാദിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക പരിപാടിയിലായിരുന്നു അദേഹത്തിന്റെ പ്രഖ്യാപനം. റിയാദിൽ നടക്കുന്ന പരിപാടിയിലായിൽ ലോകത്തിലെ സാങ്കേതിക ഭീമന്മാരിൽ നിന്നുള്ള 10 കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങളുടെ സമാരംഭത്തിന് സംഗമം സാക്ഷ്യം വഹിക്കും.
സഊദി നിർമ്മിത ചിപ്പുകൾക്ക് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ 60,000 മടങ്ങ് കൂടുതൽ പ്രോസസ്സിംഗ് ശക്തിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൈനിക, വാണിജ്യ, സിവിലിയൻ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന സ്മാർട്ട് ചിപ്പ് പൂർണ്ണമായും സഊദി കൈകളും മനസ്സും ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും സ്മാർട്ട് ചിപ്പുകൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ കഴിവ് ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."