HOME
DETAILS
MAL
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു: റിപ്പോര്‍ട്ട്
backup
August 26 2021 | 06:08 AM
ന്യൂഡല്‍ഹി: കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലുള്ള കേസുകളുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറാനും സുപ്രിംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."