HOME
DETAILS

ജുഡിഷ്യറിയുടെ തേജസ് ഉയരട്ടെ ജസ്റ്റിസ് ചന്ദ്രചൂഡിലൂടെ

  
backup
November 08 2022 | 20:11 PM

judiciary-2022-nov-09

അഡ്വ. ഇ.ടി മുഹമ്മദ് സഹീർ


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടനയുടെ കാവലും ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണവുമാണ് പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ പ്രധാന ചുമതല. സുപ്രിംകോടതിയിലെ മുതിർന്ന ജഡ്ജിമാരെയാണ് കാലാകാലങ്ങളായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാറുള്ളത്. ഭരണപരമായ കർത്തവ്യങ്ങളായ ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കൽ, സുപ്രിംകോടതിയിലെ ജഡ്ജിമാർക്കുള്ള കേസുകൾ അനുവദിച്ചുകൊടുക്കൽ, നീതിനിർവഹണം എന്നിവയാണ് ചീഫ് ജസ്റ്റിസിൻ്റെ പ്രധാന ചുമതലകൾ.


സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പരമോന്നത നീതിപീഠമായ സുപ്രിംകോടതി ഇത്രയും വിമർശിക്കപ്പെട്ട കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ചാണ് സുപ്രിംകോടതിയുടെ പല വിധികളും എന്നതാണ് ഇതിൽ പ്രധാനം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വിരമിച്ചശേഷം ഭരണകക്ഷിയുടെ നോമിനിയായി പാർലമെന്റിൽ എത്തിയതും ഇത്തരം വിമർശനങ്ങൾ സാധൂകരിക്കുന്നു.


സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ് ലൈംഗിക പീഡന കേസിൽപ്പെട്ടതും പരാതി ഉയർന്നുവന്നതും പ്രസ്തുത കേസിൽ സുപ്രിംകോടതി ശനിയാഴ്ച സ്‌പെഷൽ സിറ്റിങ് നടത്തിയതും ഈ കേസിൽ ആരോപണവിധേയനായ ജഡ്ജിതന്നെ ബെഞ്ചിലുണ്ടായതും സംബന്ധിച്ചുള്ള വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ആ വിധിയുടെ പകർപ്പ് ഇതുവരെ സുപ്രിംകോടതി പുറത്തുവിട്ടിട്ടില്ല.


ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന (ബേസിക് സ്ട്രക്ചർ) തകർക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോഴോ ഭരണഘടനയുടെ മൂന്നാം ഭാഗം അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനങ്ങളുണ്ടാകുന്ന അവസരത്തിലോ ഏതൊരു വ്യക്തിക്കും ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച ആർട്ടിക്കിൾ 32 പ്രകാരം സുപ്രിംകോടതിയെ സമീപിക്കാവുന്നതാണ്. എന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് പെറ്റീഷനുകൾ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. ഇത്തരം റിട്ട് പെറ്റീഷനുകളിൽ സർക്കാർ എതിർകക്ഷിയായി വരുന്ന അവസരത്തിൽ സീൽ ചെയ്ത കവറുകളിൽ അഭിപ്രായങ്ങൾ ഫയൽ ചെയ്യുന്നതും പ്രസ്തുത അഭിപ്രായങ്ങൾക്കനുസരിച്ച് വിധി പറഞ്ഞുവരുന്നതും ഇന്ത്യൻ ജുഡിഷ്യറിയിൽ അടുത്ത കാലത്തായി കണ്ടുവരുന്ന പ്രഹസനമാണ്. കൂടാതെ, പലപ്പോഴും ചീഫ് ജസ്റ്റിസിനു താൽപര്യമുള്ള ജഡ്ജിമാർക്ക് സുപ്രധാന കേസുകൾ നൽകുന്നതും വിമർശിക്കപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ പല ഹൈക്കോടതികളും നൽകിയ ശ്രദ്ധപോലും സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.


ഇത്തരം വിമർശനത്തിന്റെ നടുവിലാണ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി നിയമിതനാവുന്നത്. സെന്റ് സ്റ്റീഫൻ കോളജിൽനിന്ന് എക്കണോമിക്‌സിൽ ബിരുദവും ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചന്ദ്രചൂഡ് ഹാർവേഡ് ലോ സ്‌കൂളിൽനിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. ബോംബെ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അഭിഭാഷകവൃത്തിയിലേർപ്പെട്ടു. പിന്നീട് സുപ്രിംകോടതി സീനിയർ അഭിഭാഷകനായി. 1998ൽ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായി നിയമിതനായി. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 2013 ഒക്‌ടോബർ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13ന് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുകയും ചെയ്തു.


സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന അവസരത്തിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പല സുപ്രധാന വിധികൾ എഴുതുകയും നിർണായക വിധികളുടെ ഭാഗമാകുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് തന്റെ വിയോജിപ്പുകൾ നിറഞ്ഞ വിധി പ്രസ്താവനകളിൽകൂടിയാണ്. സർക്കാർ സേവനം ലഭിക്കാൻ വേണ്ടി യൂനിഫോം ബയോമെട്രിക് ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തപ്പോൾ അതിനെതിരേ റിട്ട. ജസ്റ്റിസ് കെ.എസ് പുട്ടുസ്വാമി സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു (ജസ്റ്റിസ് കെ.എസ് പുട്ടുസ്വാമി /യൂനിയൻ ഓഫ് ഇന്ത്യ). പ്രസ്തുത കാര്യം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്ന പറഞ്ഞ് ജഡ്ജിമാരിൽ ഡി.വൈ ചന്ദ്രചൂഡുണ്ടായിരുന്നു. 2018ലെ ആധാർ കാർഡ് കേസിലും ഭീമ കൊറേഗാവ് കേസിലും (റോമില ഥാപ്പർ /യൂനിയൻ ഓഫ് ഇന്ത്യ), അഭിരാം സിങ്/ സി.ഡി കൊമ്മച്ചൻ കേസിലും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ വിയോജിപ്പുകൾ ഇന്ത്യൻ ജൂറിസ്പുഡൻസിന്റെ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ വിയോജിപ്പുകളാണ്. സംഘ്പരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാദിയ കേസ്, ലൗ ജിഹാദ് എന്ന മിഥ്യ ആശയത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച അവസരത്തിൽ ഷെഫിൻ ജഹാൻ/അശോകൻ എം.കെ എന്ന കേസിൽ പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുമുള്ള അവകാശമുണ്ടെന്നും അത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും വിധി പറഞ്ഞത് ഇന്ത്യൻ നീതിവ്യവസ്ഥയുടെ നാഴികക്കല്ലാണ്.


കാലാകാലങ്ങളായി നടത്തിവരുന്ന റ്റു ഫിംഗേർസ് ടെസ്റ്റ് നിർത്തലാക്കി ജസ്റ്റിസ് ഹിമ കോഹിലിയുടെ ചന്ദ്രചൂഡ് സുപ്രധാന വിധി പ്രഖ്യാപിച്ചത് അദ്ദേഹം രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി നിയമിതനാവുന്നതിന്റെ തൊട്ടുമുമ്പാണ്. സുപ്രിംകോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങൾക്ക് കാണാനുള്ള തീരുമാനമെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഡി.വൈ ചന്ദ്രചൂഡ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കി ഇന്ത്യൻ ജുഡിഷ്യറിയുടെ യശസും ശക്തിയും ഉയരങ്ങളിലെത്തിക്കുന്നതിൽ കരുത്തുറ്റ ഇടപെടലുകൾ നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(കോഴിക്കോട് ജില്ലാ കോടതി അഭിഭാഷകനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago