HOME
DETAILS

മാധ്യമങ്ങളെ എന്തിനു ഭയക്കണം?

  
backup
November 08 2022 | 20:11 PM

media-2022-ediatorial-nov-9


രാജ്ഭവന്റെ അനുമതിപ്രകാരം വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയാവൺ, കൈരളി ചാനൽ പ്രതിനിധികളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇറക്കിവിട്ടതിനെതിരേ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും പത്രപ്രവർത്തക യൂനിയനിൽ നിന്നും വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസം ഉണ്ടായത്. എറണാകുളം ഗസ്റ്റ് ഹൗസിൽ ഗവർണർ വാർത്താലേഖകരെ കാണാനെത്തിയപ്പോൾ മീഡിയാവൺ, കൈരളി ചാനൽ പ്രതിനിധികളെ തെരഞ്ഞുപിടിച്ച് പുറത്താക്കുകയായിരുന്നു. ഈ രണ്ട് മാധ്യമങ്ങളും തുടർച്ചയായി തനിക്കെതിരേ തെറ്റായ വാർത്തകൾ നൽകിവരികയാണെന്ന് ആരോപിച്ചായിരുന്നു ഗവർണറുടെ നടപടി.


ഭരണാധികാരികളെ അലോസരപ്പെടുത്തുന്ന വാർത്തകളും ചോദ്യങ്ങളും മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന് പരുക്കേൽക്കാതിരിക്കാനാണ്. അധികാരികളുടെ പ്രീതിക്കനുസരിച്ച് വാർത്തകൾ മെനയുന്നതിനെ സ്വതന്ത്ര മാധ്യമപ്രവർത്തനമെന്ന് പറയാനാവില്ല. ജനങ്ങളുടെ അറിയാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയതാണ്. ആ ഉറപ്പിന്റെ നിലപാടുതറയിൽ നിന്നുകൊണ്ടാണ് സത്യാനന്തര കാലത്ത് ഇനിയും മരിച്ചിട്ടില്ലാത്ത അപൂർവം ചില മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. സ്വാഭാവികമായും ഭരണകൂടങ്ങൾക്ക് അത്തരം ചോദ്യങ്ങൾ അലോസരമുണ്ടാക്കും. അതിനെതിരേയുള്ള ഭരണാധികാരികളുടെ യുദ്ധപ്രഖ്യാപനങ്ങളാണ് അസഹിഷ്ണുതയോടെയുള്ള കടക്ക് പുറത്ത്, ഗെറ്റൗട്ട് പദപ്രയോഗങ്ങൾ.


അസഹിഷ്ണുതയുടെ ഗ്രാഫ് ഭീതിദമാം വിധം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഞങ്ങൾ എന്ത് പറയുന്നുവോ അത് നിങ്ങൾ കേൾക്കണമെന്നും ചോദ്യങ്ങൾ വേണ്ടാ എന്നുമുള്ള ധാർഷ്ട്യങ്ങൾ ഭരണാധികാരികളിൽ വർധിക്കുകയാണ്. അതിന്റെ പ്രകടനമാണ് കഴിഞ്ഞദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉണ്ടായത്. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മാധ്യമധർമം. ഭരണകൂട ഭീകരതക്കെതിരേ പൊരുതാൻ ജനങ്ങളെ സജ്ജരാക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കാണുള്ളത്. ഇത്തരമൊരു ഘട്ടത്തിലാണ് മാധ്യമങ്ങളെ നിശബ്ദരാക്കൽ ഭരണാധികാരികൾ ബാധ്യതയായി ഏറ്റെടുക്കുന്നത്.


എന്നാൽ ഭരണകൂടം കുനിയാൻ കൽപ്പിച്ചപ്പോൾ മുട്ടിലിഴയാൻ തുടങ്ങിയ ചില മാധ്യമങ്ങൾ ഈ കാലത്തെ പത്രപ്രവർത്തന സംഭാവനയാണ് എന്നതും കാണാതിരുന്നുകൂടാ. കെട്ടുകാഴ്ചകളായി ചില മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഉന്മൂലനാഹ്വാനം അന്തർദേശീയ മാധ്യമങ്ങൾക്ക് വലിയ വാർത്തയായിട്ടും കേരളത്തിലെ പ്രമുഖ പത്രങ്ങൾക്ക് അത് പ്രധാന വാർത്തയായില്ല. ലോകത്ത് ഏറ്റവുമധികം കൈക്കൂലി വാങ്ങുന്ന മാധ്യമപ്രവർത്തകർ ഇന്ത്യയിലാണുള്ളതെന്ന സർവേ ഈയിടെയാണ് പുറത്തുവന്നത്. സത്യത്തെ തമസ്‌കരിച്ച് തങ്ങളുടേതായ വിധിനിർണയം നടത്തുന്ന മാധ്യമരീതി ഇന്ത്യയിൽ പെരുകുകയാണ്. ഗൗരി ലങ്കേഷ് എന്ന ധീരയായ പത്രപ്രവർത്തകയുടെ കൊലപാതകത്തിനെതിരേപ്പോലും പത്രലോകത്ത് കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നില്ല. ഇന്ത്യൻ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് അനുദിനം ക്ഷതമേറ്റുകൊണ്ടിരിക്കുമ്പോൾ അതിനെതിരേ പ്രതികരിക്കാൻ പല മാധ്യമങ്ങൾക്കും കഴിയുന്നില്ല.


മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ ഭരണാധികാരികളിൽ നിന്ന് ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ഇന്ത്യയിലെ മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്വ നിർവഹണത്തിൽ നിന്ന് ഏറെ അകലെയാണെന്നത് യാഥാർഥ്യമാണ്. കേരളത്തിലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളെ തുറന്നുകാണിക്കുവാൻ കേരളത്തിലെ പ്രമുഖ പത്രങ്ങൾ മടിക്കുകയാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ഓരോ ദിവസവും ഭരണകൂടങ്ങളിൽ നിന്ന് പുതിയ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ അതിനെതിരേ ശബ്ദിക്കേണ്ട മാധ്യമങ്ങൾ മൗനത്തിൽ ആഴുന്നു. കേന്ദ്രമന്ത്രി കേരളത്തിൽ വന്നു മാധ്യമ മേധാവികളുടെ യോഗം വിളിച്ചപ്പോൾ അതിൽ നിന്ന് ബോധപൂർവം ചില മാധ്യമങ്ങൾ തഴയപ്പെട്ടു. അതിനെതിരേ സംസ്ഥാനത്തെ മറ്റു മാധ്യമങ്ങളിൽ നിന്ന് ചെറിയ പ്രതിഷേധങ്ങൾ പോലും ഉയർന്നില്ല. മൂല്യച്യുതി ഭരണകർത്താക്കൾക്ക് മാത്രമല്ല മാധ്യമങ്ങൾക്കും ബാധിച്ചിട്ടുണ്ട്.


ഇത്തരം അപചയങ്ങളാണ് മാധ്യമങ്ങൾക്കുമേൽ കുതിരകയറാനും മാധ്യമങ്ങളെ വരുതിയിലാക്കാനുമായി കരിനിയമങ്ങൾ സൃഷ്ടിക്കുവാൻ ഭരണാധികാരികൾക്ക് ഉത്തേജകമാകുന്നത്. വിമർശനങ്ങളെത്തുടർന്ന് സർക്കാരിന് പിന്നോക്കം പോകേണ്ടിവന്ന പൊലിസ് നിയമഭേദഗതിയിലെ മാധ്യമ നിയന്ത്രണ വ്യവസ്ഥകൾ വീണ്ടും കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ അണിയറയിൽ നീക്കം നടത്തുന്നത്. ഇതിനായി ഇന്ത്യൻ പീനൽ കോഡ് നിയമം ഭേദഗതി ചെയ്യാൻ ബിൽ തയാറാക്കിയിരിക്കുകയാണ്. നേരത്തെ പിൻവലിച്ച അതേ വ്യവസ്ഥകൾ പുതിയ ബില്ലിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി ഇരുനൂറ്റിതൊണ്ണൂറ്റിരണ്ടാം വകുപ്പ് ഭേദഗതി ചെയ്ത് 292 എ എന്ന വകുപ്പായാണ് പുതിയ ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ. 2000ലെ ഐ.ടി നിയമത്തിലെ 66 എ വകുപ്പും 2011ലെ പൊലിസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രിംകോടതി റദ്ദാക്കിയതാണ്. ഈ വിധി മറികടക്കാനാണ് പുതിയ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത്. ഇത്തരം കുറ്റങ്ങൾക്ക് രണ്ടുവർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ വീണ്ടും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാം.


സത്യസന്ധമായ വാർത്തകൾ അറിയാനുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ, അവകാശത്തെ ഇത്തരമൊരു മാരണ നിയമത്തിലൂടെ ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. അത്തരം സമീപനങ്ങൾക്കെതിരേ ശക്തമായ ചെറുത്തുനിൽപ്പുണ്ടായാൽ മാത്രമേ ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ജനതയുടെ അറിയുവാനുള്ള അവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂ. ഒപ്പം മാധ്യമങ്ങളും സ്വയം വിമർശനം നടത്തേണ്ട കാലവും കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago