HOME
DETAILS

സഊദിയിലേക്ക് നേരിട്ടുള്ള യാത്ര ഇളവ് പ്രയോജനപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടലുകളുണ്ടാവണം: ജിദ്ദ കെഎംസിസി

  
backup
August 26 2021 | 08:08 AM

saudi-jiddah-kmcc-26-08

ജിദ്ദ: സഊദിയിൽ നിന്നും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു നാട്ടിൽ അവധിക്ക് പോയ പ്രവാസികൾക്ക് മൂന്നാം രാജ്യത്തെ കോറന്റൈൻ ഇല്ലാതെ സഊദിയിലേക്ക് നേരിട്ട് മടങ്ങാമെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഇന്ത്യൻ എംബസിയിൽ ലഭിച്ചു എന്ന വാർത്ത പ്രവാസികൾക്ക് വളരെ സന്തോഷമുണ്ടക്കുന്നതാണെന്നും എന്നാൽ റെഗുലർ വിമാന സർവീസ് അനുമതി ഇനിയും വൈകുമെന്നിരിക്കെ പ്രസ്തുത ഇളവ് പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇന്ത്യ - സഊദി എയർ ബബ്ൾ കരാർ വഴി കൂടുതൽ വിമാന സർവീസുകൾ നടത്താൻ അടിയന്തിരമായി ഇടപെടണമെന്നു ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

വർഷത്തിൽ ഒന്നും രണ്ടും മാസം മാത്രം അവധി ലഭിക്കുന്ന ലക്ഷകണക്കിന് പ്രവാസികൾ കഴിഞ്ഞ 2020- ൽ കൊറോണ ലോകത്തെ നിശ്ചലമാക്കിയത് മുതൽ യാത്ര നിയന്ത്രണങ്ങൾ കാരണം സമയത്തിന് തിരിച്ചു വരാനാവാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ അവധിക്ക് പോവാതെ മാനസികമായും വിവിധ ശാരീരിക പ്രശ്നങ്ങൾ സഹിച്ചും സഊദിയിൽ പ്രയാസപ്പെടുകയാണെന്ന് കെഎംസിസി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സഊദി ഗവണ്മെന്റിന്റെ പുതിയ പ്രഖ്യാപനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ നയതന്ത്ര കാര്യാലയങ്ങൾ വഴി സഊദി ഗവെർന്മെന്റുമായി റെഗുലർ വിമാന സർവീസ് എത്രയും വേഗം തുടങ്ങുന്നതിനുള്ള ചർച്ചകളും എയർ ബബ്ൾ വിമാന സർവീസുകൾ മുഖേന കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതിനും വേണ്ട ശ്രമങ്ങൾ ഉടനെ ഉണ്ടാവണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

സഊദിയിലേക്ക് നേരിട്ടുള്ള യാത്ര പ്രാവർത്തികമായാൽ സഊദിയിൽ നിന്ന് രണ്ടു വാക്‌സിനേഷൻ എടുത്തു ഇപ്പോൾ നാട്ടിൽ അവധിയിൽ കഴിയുന്ന പ്രവാസികൾക്ക് സമയത്തിന് തിരിച്ചു വരുന്നതിനും മൂന്നാം രാജ്യങ്ങൾ വഴി ചുറ്റി വലിയ സാമ്പത്തിക ബാധ്യതയും സമയവും ചെലവഴിച്ചു സഊദിയിലേക്ക് മടങ്ങുന്ന പ്രയാസങ്ങളും ചാർട്ടേർഡ് വിമാനങ്ങൾ വഴി വൻ തുക മുടക്കി യാത്ര ചെയ്യുന്ന ബുദ്ധിമുട്ടുകളും ലഘൂകരിക്കാനാവുമെന്നും സെൻട്രൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. ആയതിനാൽ
ഇക്കാര്യത്തിൽ എത്രയും വേഗം നടപടികൾ ഉണ്ടാവുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ വേണ്ട സമ്മർദ്ദം ചെലുത്തണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ട്രഷറർ അൻവർ ചേരങ്കൈ , ചെയർമാൻ നിസാം മമ്പാട്, മറ്റു ഭാരവാഹികളായ സി.കെ റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി , നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ. റഹ്‌മാൻ ഇണ്ണി, ശിഹാബ് താമരക്കുളം, എ.കെ ബാവ എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago