HOME
DETAILS

നേപ്പാളില്‍ ഭൂചലനം, ആറ് മരണം; വടക്കേ ഇന്ത്യയും കുലുങ്ങി

  
backup
November 09 2022 | 03:11 AM

national-6-killed-as-6-6-magnitude-earthquake-hits-nepal2022

ന്യൂഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ചെ നേപ്പാളിനെയും അയല്‍മേഖലകളെയും പിടിച്ചുകുലുക്കി വന്‍ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപാളിലെ ദോട്ടി ജില്ലയില്‍ വീടു തകര്‍ന്നാണ് ആറു പേരും മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ പിഥോറഗഢില്‍നിന്ന് 90 കിലോമീറ്റര്‍ തെക്കുകിഴക്ക് നേപാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രഭവ കേന്ദ്രമെന്ന് ദേശീയ സീസ്‌മോളജി സെന്റര്‍ പറഞ്ഞു.

ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കുലുക്കം അനുഭവപ്പെട്ടു. ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ചലനങ്ങളാണ് അനുഭവപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന സമയമായിട്ടും ശക്തമായ പ്രകമ്പനത്തില്‍ ഞെട്ടിയുണര്‍ന്ന പലരും വീടുവിട്ട് പുറത്തിറങ്ങി.

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് നേപാളില്‍ ഭൂകമ്പമുണ്ടാകുന്നത്.
ചൊവ്വാഴ്ച രാവിലെ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 19ന് 5.1 രേഖപ്പെടുത്തിയ ഭൂചലനം നടന്ന ശേഷം തുടര്‍ച്ചയായ ചലനങ്ങള്‍ രാജ്യത്തെ ഭീതിയിലാക്കിയിട്ടുണ്ട്.

ഒരു നൂറ്റാണ്ടിനിടെ 1934ലാണ് നേപ്പാളില്‍ ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നത്. കാഠ്മണ്ഡു, ഭക്ത്പൂര്‍, പട്ടാന്‍ നഗരങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. പിന്നീട് 2015ല്‍ 7.5 തീവ്രതയുള്ള വന്‍ ഭൂകമ്പം തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയും പൊഖാര പട്ടണത്തെയും തകര്‍ത്തിരുന്നു. 10,000 ഓളം പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ഭുചലനം ഇന്ത്യന്‍ നഗരങ്ങളിലും അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago