ഗാസയില്‍ ആശുപത്രിയില്‍ ഇസ്‌റാഈലിന്റെ ബോംബാക്രമണം; 500 മരണം
ഗാസ: ഗാസയില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമം നടത്തി ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗസ്സ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതെന്ന് ഗാസ സര്‍ക്കാര്‍ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു.ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് പേര്‍ ചികിത്സ തേടിയ ആശുപത്രിയാണിത്.
നേരത്തെ ഗാസയില്‍ഐക്യ രാഷ്ട്രസഭ നടത്തുന്ന അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഗാസ മുനമ്പിലെ അല്‍മഗാസി അഭയാര്‍ഥി ക്യാമ്പില്‍ നടത്തുന്ന സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി സ്ഥിരീകരിച്ചു.
കുറഞ്ഞത് 4,000 ആളുകളെങ്കിലും അഭയം പ്രാപിച്ച സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നതെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights:Gaza hospital attacked 500 people dead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."