HOME
DETAILS
MAL
വാക്സിന് ഇടവേള വര്‍ധിപ്പിച്ചത് ഫലപ്രാപ്തിക്കായി: വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
August 26 2021 | 09:08 AM
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് ഇടവേള ചോദ്യം ചെയ്ത ഹൈക്കോടതിക്ക് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇടവേള 84 ദിവസമാക്കിയത് കൂടുതല്‍ ഫലപ്രാപ്തിക്ക് വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന് ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും ഹൈക്കോടതിയെ അറിയിച്ചു.
കൊവിഷീല്‍ഡ് വാക്സിന്റെ സ്വീകരിക്കുവാന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് കേരള ഹൈക്കോടതി ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഒരു മാനദണ്ഡം നിശ്ചയിക്കാനുള്ള കാരണം വാക്സിന്റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ എന്ന് കോടതി ചോദിച്ചു.
കിറ്റെക്സ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. കമ്പനി വാങ്ങിയ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."