ടൂറിസം വിപുലപ്പെടുത്താൻ സഊദി; ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ -വിസ നൽകുന്നു
റിയാദ്: സഊദി അറേബ്യ ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. സഊദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ സഊദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കും.
തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് ഇ വിസയും ഓണ്‍ അറവൈല്‍ വിസയും അനുവദിക്കുന്നത്. ഇതോടെ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി.
ടൂറിസ്റ്റ് വിസയിൽ സഊദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സഊദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കുന്നതാണ്. സഊദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്.
ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സഊദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല. ഒരു വര്‍ഷം കാലാവധിയുള്ള ഇ വിസ ഉപയോഗിച്ച് നിരവധി തവണ സഊദി സന്ദര്‍ശിക്കാം. പരമാവധി 90 ദിവസം വരെ സഊദിയില്‍ തങ്ങാന്‍ അനുവദിക്കുന്നതാണ് ഇ വിസ.
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Content Highlights: Saudi Arabia issues e-visa to six more nationalities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."