ഛത്തീസ്ഗഢ് കോണ്‍ഗ്രസിലും കലാപം: എം.എല്‍.എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പ്രശ്‌നപരിഹാരത്തിനായി എം.എല്‍.എമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബൂപേഷ് ബാഗലിനു പകരം മന്ത്രി ടി.എസ് സിങ് ഡിയോ വരണമെന്ന ആവശ്യമാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇരുവരും ഈയാഴ്ച ആദ്യത്തില്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ഇരുവരും പറയുന്നത്.
മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയെ ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കെയാണ് പാര്‍ട്ടിക്കുള്ള തര്‍ക്കം തുടങ്ങിയത്. മന്ത്രി ടി.എസ് സിങ് ഡിയോയെ മുഖ്യമന്ത്രിയാക്കണമെന്നാണ് പുതിയ ആവശ്യം. 2018 ഡിസംബറില്‍ പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിപദം മാറാമെന്നതായിരുന്നു ധാരണയെന്നാണ് ഡിയോ വിഭാഗത്തിന്റെ വാദം.
മുഖ്യമന്ത്രിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാന്‍ ഡിയോ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ വിടുമെന്നും വാര്‍ത്തകളുണ്ട്. ബി.ജെ.പിയില്‍ ചേരില്ലെങ്കിലും ബൂപേഷ് ബാഗലിന് കീഴില്‍ ഇനിയും തുടരാനാവില്ലെന്ന നിലപാടാണ് ഡിയോയ്ക്ക്.
No matter how brilliant your mind or strategy, if you’re playing a solo game, you’ll always lose out to a team.
— Rahul Gandhi (@RahulGandhi) December 15, 2018
– Reid Hoffman pic.twitter.com/TL5rPwiCDX
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."