HOME
DETAILS
MAL
നേപ്പാളില്‍ ഭൂചലനം; ആറ് മരണം, ഡല്‍ഹിയില്‍ ഉള്‍പ്പെടെ തുടര്‍ചലനങ്ങള്‍
backup
November 09 2022 | 06:11 AM
ന്യൂഡല്‍ഹി: നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചനത്തില്‍ ആറു പേര് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.57ന് ആണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദോതി ജില്ലയില്‍ വീട് തകര്‍ന്നുവീണാണ് ആറുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
നേപ്പാളിലെ ഭൂചലനത്തിന് പിന്നാലെ ഇന്ത്യയിലെ ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നേപ്പാളില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."