HOME
DETAILS
MAL
'പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും': താലിബാനെ ഭരണകൂടമായി അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ
backup
August 26 2021 | 17:08 PM
മോസ്കോ: അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തെങ്കിലും അവരെ റഷ്യ ഔദ്യോഗിക ഭരണകര്‍ത്താക്കളായി അംഗീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ്.
അഫ്ഗാന് പൗരന്മാരോടും റഷ്യന്‍ ഉദ്യോഗസ്ഥരോടും താലിബാന് എപ്രകാരമാണ് പെരുമാറുകയെന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം അയല്‍രാജ്യമായ താജിക്കിസ്ഥാനും താലിബാന് സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."