ഫലസ്തീനിലെ സ്ത്രീകളുടെ കരുത്തിനെ പ്രശംസിച്ച് ഒമാൻ പ്രഥമ വനിത; വനിതാ ദിനത്തിൽ പ്രാർഥനയുമായി അസ്സയ്യിദ അല്‍ ബുസൈദി
ഫലസ്തീനിലെ സ്ത്രീകളുടെ കരുത്തിനെ പ്രശംസിച്ച് ഒമാൻ പ്രഥമ വനിത; വനിതാ ദിനത്തിൽ പ്രാർഥനയുമായി അസ്സയ്യിദ അല്‍ ബുസൈദി
മസ്‌കത്ത്: ഫലസ്തീനിലെ വനിതകൾക്ക് ആശംസകളും പ്രാർഥനയുമായി ഒമാന്‍ സുല്‍ത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി. ഒമാന്‍ വനിതാ ദിനത്തിലാണ് പ്രഥമ വനിത ഫലസ്തീൻ ജനതയെ ഓർമ്മിച്ചത്. വനിതാ ദിനത്തിന്റെ ഭാഗമായി കരുത്തരായ സ്ത്രീകളെ പ്രശംസിച്ച് അവർ പുറത്തിറക്കിയ ആശംസയിലാണ് ഫലസ്തീനിലെ സ്ത്രീകളെയും പരാമർശിച്ചത്. ഇസ്‌റാഈൽ ഫലസ്തീനിൽ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിൽ വനിതാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ അധികൃതർ ഒഴിവാക്കിയിട്ടുണ്ട്.
ബോംബുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന ഫലസ്തീനിലെയും ഗാസയിലെയും സഹോദരിമാരെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. - അസ്സയ്യിദ അല്‍ ബുസൈദി ആശംസ സന്ദേശത്തിൽ പറയുന്നു. ഫലസ്തീനിലെ സഹോദരിമാര്‍ക്ക് സമാധാനവും സ്ഥിരതയും സുരക്ഷയും നല്‍കുന്നതിന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രഥമ വനിത കൂട്ടിച്ചേര്‍ത്തു.
ഒമാന്‍ വനിതാ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ആശംസകളറിയിച്ച അസ്സയ്യിദ അല്‍ ബുസൈദി, സ്ത്രീകളുടെ നിരന്തര പരിശ്രമങ്ങള്‍ക്കും സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതിലുള്ള പങ്കിനും നന്ദി പറഞ്ഞു. ഒമാനി വനിതകളുടെ വിവിധ മേഖലകളിലെ പ്രയത്‌നങ്ങൾ വിലയേറിയതും അഭിനന്ദനാർഹവുമാണെന്നും അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."