HOME
DETAILS

കാലം, ചരിത്രം, പ്രബോധകന്‍

  
backup
August 26 2021 | 19:08 PM

541345645-2


ഉവൈസ് ഫൈസി അരീക്കോട്


നിരന്തരം വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിടുന്ന മതമാണ് ഇസ്‌ലാം. അസത്യത്തിന്റെ പ്രചാരകര്‍ക്കും ഇരുട്ടിന്റെ വാഹകര്‍ക്കും ഇസ്‌ലാം ഒരു തടസമാണെന്നത് തന്നെയാണ് അതിന് കാരണം. സ്വന്തം താല്‍പര്യത്തിന് ഇസ്‌ലാം എതിരാകുമ്പോള്‍ ഇസ്‌ലാമിക മൂല്യങ്ങളെ തകര്‍ക്കുകയും നാഗരിക ചരിത്രങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കേണ്ടവനല്ല യഥാര്‍ഥ പ്രബോധകന്‍. നിരന്തരം ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് ഇസ്‌ലാമിക മൗലികതത്ത്വങ്ങളില്‍ ഉറച്ചുനിന്നു മറുപടി കണ്ടെത്തുകയും ചരിത്രപരമായി അവരെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുക എന്നുള്ളത് പ്രബോധകരുടെ ദൗത്യമാണ്. ഇന്ന് ചരിത്രത്തെ പലരും വല്ലാതെ ഭയപ്പെടുന്നു. യഥാര്‍ഥ ചരിത്രങ്ങളിലേക്ക് ആളുകള്‍ തിരിച്ചുപോയാല്‍ നിലനില്‍പ്പ് അവതാളത്തിലാകുമെന്നാണ് അവരുടെ ധാരണ. അതിനാല്‍ ചരിത്രങ്ങളില്‍ അവര്‍ കൈവയ്ക്കുന്നു. അതിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ അവര്‍ക്ക് മടിയില്ല. വ്യാജചരിത്ര നിര്‍മിതിക്കായി സിനിമകള്‍ അടക്കം നിര്‍മിക്കുമ്പോള്‍ മറ്റൊരു തലക്കല്‍ ചരിത്രത്തെ തന്നെ കുഴിച്ചുമൂടാന്‍ മത്സരിക്കുന്നു.


കാലത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കി സാന്ദര്‍ഭികമായ പ്രബോധന ശൈലിയാണ് പ്രബോധകന്‍ സ്വീകരിക്കേണ്ടത്. അടിമയായ ബിലാലിനെ ക്ഷണിച്ച രീതിയിലല്ല ആത്മമിത്രമായ അബൂബക്കര്‍(റ)വിനെ ക്ഷണിച്ചത്. ഉമര്‍(റ)നെ സ്വീകരിച്ച ശൈലിയിലായിരുന്നില്ല യാസിര്‍(റ)നെ സ്വീകരിച്ചത്. തികച്ചും മനശ്ശാസ്ത്രപരമായ ഇടപെടലുകളായിരുന്നു പ്രവാചകന്റേത്. സുമാമത്ത് ബിന്‍ ഉസാമത്തിന് മറ്റൊരു വഴിയാണ് നല്‍കിയത്.
അന്നത്തെ അറേബ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്ന യമന്‍ ദേശത്തേക്കുള്ള ഇസ്‌ലാമിക വ്യാപനം ആദ്യം മന്ദഗതിയിലായിരുന്നു. യമനിലെ ഔസ് ഗോത്രക്കാരനായ തുഫൈല്‍ ബിന്‍ അംറിന്റെ ആഗമനത്തോടെയാണ് അവിടേക്ക് ഇസ്‌ലാമിക പ്രചാരണം സുസാധ്യമായത്. അദ്ദേഹത്തെയും ആകര്‍ഷിച്ചത് തിരുനബി(സ്വ)യില്‍ നിന്ന് പകര്‍ന്നു ലഭിച്ച ഖുര്‍ആനിക പാരായണമായിരുന്നു. ചിലരോട് ചരിത്രം പറഞ്ഞു. ചിലരെ ചിന്തിപ്പിച്ചു. വാന നിരീക്ഷണത്തിനും പ്രപഞ്ച വായനയ്ക്കും പ്രാപ്തമാക്കി. അതിലൂടെ അവരുടെ ചിന്തയില്‍ ഇസ്‌ലാം പുതുവെളിച്ചം വീശി. വൈജ്ഞാനികമായ അടിത്തറയെ പരിഗണിച്ചുകൊണ്ടുള്ള ഇസ്‌ലാമിക പ്രബോധനമാണ് തിരുനബി (സ്വ) നിലനിര്‍ത്തിയത്. ഇതര പ്രസ്ഥാനങ്ങളില്‍ നിന്നു വ്യതിരക്തമായി വിജ്ഞാനത്തിന് പ്രാമുഖ്യം കൊടുത്ത പ്രവാചകനായിരുന്നു മുഹമ്മദ് നബി(സ്വ)യെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചിട്ടുണ്ട്.
മക്കാവിജയ ദിവസം, വിജയശ്രീലാൡനായി തിരുനബി(സ്വ) നില്‍ക്കുന്നു. ആട്ടിപ്പായിച്ചവരും അവരും പിന്മുറക്കാരും ഭയവിഹ്വലരാണ്. തിരുദൂതരുടെ മുന്നില്‍ ഭയന്ന വിറച്ച് ഒരാള്‍ നില്‍ക്കുന്നു; പ്രവാചകന്‍ (സ്വ) അയാളോടു പറഞ്ഞു: 'സമാധാനിക്കൂ, (ഭയപ്പെടേണ്ട) ഞാന്‍ ഒരു രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ പുത്രന്‍ മാത്രമാണ്' (ഇബ്‌നു മാജ).


'ഭീകരത' ലോകത്ത് നിറഞ്ഞാടുകയാണ്. രാഷ്ട്രീയമോ മതപരമോ തത്വശാസ്ത്രപരമോ സാമൂഹികമോ ആയ ഏതു ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആയിരുന്നാലും ഹിംസാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ, ഭീതിയുടെ സാഹചര്യം സൃഷ്ടിക്കുന്നവരാണ് 'ഭീകരര്‍'. അത് ഭരണഭീകരതയായാലും രാഷ്ട്രീയഭീകരത ആയാലും തഥൈവ. പ്രബോധകന്‍ ഇവിടെ ശക്തമായ ജാഗ്രത പാലിക്കണം. 'ഠലൃൃീൃശാെ' എന്ന പദം വ്യുല്‍പന്നമായത് ഫ്രഞ്ച് ലാറ്റില്‍ പദങ്ങളില്‍ നിന്നാണ് (ലേൃൃീൃശാെല, ലേൃൃീൃ); രണ്ടും സൂചിപ്പിക്കുന്നത് 'മഹാഭീതി' എന്ന അര്‍ഥമാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തലാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ലോകത്തെമ്പാടുമുള്ള ഭീകരസംഘടനകളെ എടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഭീകരാന്തരീക്ഷം നിലനിര്‍ത്താതെ അവയ്ക്കും നിലനില്‍പ്പില്ല. ഒന്നിനും കഴിയാത്തവരും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മുന്നേറുന്നത്. പൊടിപ്പും തൊങ്ങലുംവച്ച് അവര്‍ക്ക് വളം നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയും ചെയ്യുന്നു.


എന്നാല്‍ തിരുനബി(സ്വ) ഭീതിയും ഭയവും സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്നു. തന്റെ മുമ്പില്‍ ഭയത്താല്‍ വിറക്കുന്ന മനുഷ്യനോട് 'ഉണക്കമാംസം തിന്നിരുന്ന ഒരു സ്ത്രീയുടെ പുത്രനായ സാധാരണ മനുഷ്യനാണ് ഞാന്‍' എന്നു പറയുകയാണ് റസൂല്‍(സ്വ). അതോടെ അയാളുടെ മനസ്സില്‍ സമാധാനം ഉണ്ടാകുന്നു. ഇത് തന്നെയാണ് എക്കാലത്തും ഇസ്‌ലാമിന്റെ തനതായ ശൈലി.
സച്ചരിതരായ മുന്‍ഗാമികളുടെ ചരിത്രം പഠിക്കുക എന്നത് പ്രബോധകന്റെ മുന്നേറ്റത്തിന് അനിവാര്യമാണ്. സ്വഹാബികളുടെയും അവരെ പിന്തുടര്‍ന്ന് ജീവിച്ച താബിഉകളുടെയും തബഉത്താബിഉകളുടെയും ശ്രേഷ്ഠതയും അവര്‍ ഇസ്‌ലാമിന് വേണ്ടി ചെയ്ത സേവനങ്ങളും അതിന്റെ സംസ്ഥാപനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളും അവരുടെ ചരിത്രങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത് പഠിക്കുന്നതിലൂടെ അവരെ പോലെ ജീവിക്കാനും അവര്‍ ചെയ്ത പോലെ ഇസ്‌ലാമിന് സേവനങ്ങള്‍ ചെയ്യാനും ഒരു വിശ്വാസിക്ക് പ്രചോദനമാകും.


മതം അടിച്ചേല്‍പിക്കല്‍ ഇസ്‌ലാമിക ശൈലിയല്ല. ഒരിക്കല്‍ തന്റെ അടുക്കല്‍ സംസാരിക്കാനായി വന്ന ക്രിസ്തുമത വിശ്വാസിയായ ഒരു വൃദ്ധയെ ഖലീഫ ഉമര്‍(റ) ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയുണ്ടായി. അവര്‍ പറഞ്ഞു, 'ഞാന്‍ ഒരു കിളവിയാണ്, മരണമെന്റെ അടുത്തെത്താറായി. ഇനി ഈ മതം (ക്രിസ്തുമതം) ഉപേക്ഷിക്കാനെനിക്ക് താല്‍പര്യമില്ല'. ഉമര്‍ അവരെ അതിനു നിര്‍ബന്ധിച്ചില്ലെന്നു മാത്രമല്ല വിശുദ്ധ ഖുര്‍ആനിലെ 'മതത്തില്‍ ബലാല്‍ക്കാരമില്ല' (2:256) എന്ന വാക്യം ഉരുവിടുകയും ചെയ്തു. മറ്റു മതക്കാര്‍ സ്വന്തം അസ്തിത്വവും വ്യക്തിത്വവും ഇസ്‌ലാമിക രാഷ്ട്രത്തിനും ഭരണാധികാരികള്‍ക്കും മുമ്പില്‍ അടിയറവുവയ്ക്കാതെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടാതെയും ജീവിക്കാനുള്ള ഭൂമിക സൃഷ്ടിക്കുകയായിരുന്നു പ്രവാചകശ്രേഷ്ഠന്‍ ചെയ്തത്.
യുക്തിവാദികള്‍ വിതയ്ക്കുന്ന ദുരന്തങ്ങള്‍ ചില്ലയറല്ല. ക്ലബ്ഹൗസ് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തികച്ചും അശ്ലീലമായ രൂപത്തിലാണ് ഇസ്‌ലാം ആക്ഷേപിക്കപ്പെടുന്നത്. പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ പുതിയ മാനങ്ങള്‍ നല്‍കിയത് പ്രബോധകര്‍ തിരിച്ചറിയണം. കൊവിഡിന് ശേഷം എല്ലാം മാറിയിട്ടുണ്ട്. സാമ്പത്തികവും ജീവിത ശൈലിയും എല്ലാം... പ്രബോധകനും പുതിയ വഴികള്‍ തുറക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഭീതിയുടെ നിഴലാട്ടത്തില്‍ അരാജകത്വം വിതയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ലോകം കീഴടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago