അഹംഭാവത്തിന് കയ്യും കാലും വെച്ചയാളാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍, രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍
തിരുവനന്തപുരം:അഹംഭാവത്തിന് കയ്യും കാലുംവെച്ചയാളാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്ന് കെ.മുരളീധരന്‍ എം.പി. വിവാദമായ കത്ത് എഴുതിയത് മേയറല്ലെന്നാണ് അവരുടെ വാദം. എന്നാല്‍ മേയറുടെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. ഇത് മേയര്‍ അറിഞ്ഞില്ലെങ്കില്‍ ഭരണപരമായ കഴിവുകേടാണ് എന്ന്് വേണം കരുതാന്‍. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കേണ്ടത് അനിവാര്യമാണ്. എന്നിട്ടും എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്നും ഇതെന്താ തറവാട് സ്വത്താണോയെന്നും കെ.മുരളീധരന്‍ ചോദിച്ചു.
മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാര്‍ പൊലീസിന് മുന്നിലിട്ട് മര്‍ദിക്കുമ്പോള്‍ അതിന് പൊലീസ് കുടപിടിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണ്. പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി മാറിയിരിക്കുകയാണ്. സ്വപ്നയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്ന് തന്നെയാണ് അര്‍ത്ഥമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സി.പി.എം നേതാക്കള്‍ മാനനഷ്ട കേസ് കൊടുക്കുന്നില്ല. ഇങ്ങനെയുള്ള വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാര്‍ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."