HOME
DETAILS
MAL
സെപ്റ്റംബര്‍ 11 ആക്രമണം: ബിന്ലാദനാണെന്നതിന് തെളിവില്ലെന്ന് താലിബാന്
backup
August 26 2021 | 19:08 PM
കാബൂള്‍: അമേരിക്കയെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നില്‍ ഉസാമ ബിന്‍ ലാദനാണെന്നതിന് ഒരു തെളിവുമില്ലെന്നു താലിബാന്. ലാദന് ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. അഫ്ഗാനിസ്ഥാന്റെ പുറത്ത് ആക്രമണം നടത്തുന്നതിനുള്ള അമേരിക്കയുടെ ഒരു ഒഴിവുകഴിവ് മാത്രമായിരുന്നു അതെന്നും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് എന്‍.ബി.സി ന്യൂസിനോട് വ്യക്തമാക്കി. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും ഉസാമ ബിന്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ല. അധിനിവേശത്തിന് ഒരുതരത്തിലുള്ള ന്യായീകരണവും ഇല്ല. അമേരിക്കയ്ക്ക് ലാദന് ഒരു പ്രശ്നമായപ്പോള്‍ അയാള്‍ അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാല്‍, അയാളുടെ ഇടപെടലിന് യാതൊരു തെളിവുമില്ല. അഫ്ഗാന് മണ്ണ് ആര്‍ക്കും എതിരേ ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും വക്താവ് പറഞ്ഞു.്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."