മേയറുടെ ലെറ്റര്‍പാഡ് വ്യാജമാണെന്ന് പറയാതെ ജീവനക്കാര്‍, ഓഫിസില്‍ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് മൊഴി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോര്പ്പറേഷന് ഓഫീസിലെ ക്ലര്‍ക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മേയറുടെ ഓഫീസില്‍ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ മൊഴി നല്കി.
മേയറുടെ ലെറ്റര്‍ പാഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുറത്ത് വന്ന ലെറ്റര്‍ ഹെഡ് വ്യാജമാണോയെന്ന് പകര്‍പ്പുകളില്‍ നിന്നും വ്യക്തമാകുന്നില്ല. മേയറുടെ ലെറ്റര്‍ പാഡിന്റെ മാതൃകയിലുള്ളവയാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ഇരുവരും വിശദീകരിച്ചു.
കരാര്‍ നിയമനങ്ങള്‍ക്ക് സ.ിപി.എം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സ.ിപി.എം ജില്ലാ സെക്രട്ടറിക്ക് നല്കിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."