HOME
DETAILS

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി വഖ്ഫ് ബോര്‍ഡിന്റെ പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പ്; ഇന്നുതന്നെ അപേക്ഷിക്കൂ..

  
backup
October 18 2023 | 07:10 AM

waqf-board-interest-free-loan-scholarship-for-muslim-students-apply-today

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി വഖ്ഫ് ബോര്‍ഡിന്റെ പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പ്; ഇന്നുതന്നെ അപേക്ഷിക്കൂ..

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. വഖ്ഫ് ബോര്‍ഡ് നിശ്ചയിച്ച കോഴ്‌സുകള്‍ പഠിക്കുന്ന അര്‍ഹരായ മുസ് ലിം വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 2023-24 അധ്യായന വര്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുള്ളൂ. 2023 ഒക്ടോബര്‍ 31ന് മുമ്പായി വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

അംഗീകരിച്ച കോഴ്‌സുകള്‍
MBBS, B.Tech, B. tech latteral, B.D.S, BVSC, B.H.M.S, B.A.M.S., B.PHAM, D.PHAM, PHAM D, B.SC NURSING, GENERAL NURSING, B.SC MICRO BIOLOGY, B.SC AGRICULTURE, B.SC M.L.T, B.U.M.S (Unani Medicine), BCA, FASHION TECHNOLOGY (NIFT), DEGREE IN TRAVEL & TOURISM, LL.B, B.SC(CYBER FORENSIC), B.P.T., BSC. (RADIOLOGY), B.COM WITH AVIATION, B.SC RESPIRATORY THERAPHY, B.SC OPTOMETORY, DIPLOMA IN CARDIO VASCULAR TECHNOLOGY, B.SC PERFUSION TECHNOLOGY,
NAVAL ARCH & SHIP BUILDING, HOSPITALITY MANAGEMENT,
BA SANSKRIT
എന്നിവയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ബിരുദ കോഴ്‌സുകള്‍.

M.PHAM, GENERAL NURSING, M.SC NURSING, MBA, MCA, MSW, M.SC MATHS, HOSPITAL MANAGEMENT, UNANI, HOMEO, VETERINARY എന്നീ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കും ആനുകൂല്യം ലഭിക്കും.

മാനദണ്ഡങ്ങള്‍

* രണ്ട് കോഴ്‌സുകള്‍ക്കുമായി ആകെ 100 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുക.

  • മുന്‍ വര്‍ഷ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം.
  • അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

www.keralastatewaqfboard.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.

പൂരിപ്പിച്ച അപേക്ഷകള്‍ അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി റോഡ്, കലൂര്‍- 682 017 എ്ന്ന വിലാസത്തില്‍ അയക്കുക.

  • ഒക്ടോബര്‍ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

    അപേക്ഷ ഫോം ലഭിക്കാന്‍ ഈ ലിക്കില്‍ ക്ലിക്ക്
    http://www.keralastatewakfboard.in/forms/LOAN2023.pdf ചെയ്യുക.

  • വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
  • https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago