കെ. ടെറ്റ് പരീക്ഷ നവംബര്‍ അഞ്ചിനും 19നും
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡമായ കെ. ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി ഒന്ന് (എല്‍.പി), രണ്ട് (യു.പി), കാറ്റഗറി മൂന്ന് (ഹൈസ്കൂള്‍), കാറ്റഗറി നാല് (അറബിക്, ഹിന്ദി, സംസ്കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ക്കും) വിഭാഗങ്ങളായാണ് പരീക്ഷ.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ ലഭ്യമാണ്.
എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും സ്പെഷല്‍ വിഭാഗങ്ങളിലും (ഭാഷാ, സ്പെഷല്‍ വിഭാഗങ്ങള്‍) അധ്യാപകരാകാന്‍ കെ. ടെറ്റ് അനിവാര്യമാണ്.
കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം പരീക്ഷാകേന്ദ്രം ലഭിക്കാനാഗ്രഹിക്കുന്ന ജില്ല തെരഞ്ഞെടുക്കുകയും ചെയ്യാം. പ്രോസ്പെക്ടസ് ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി, ംംം.രെലൃ.േസലൃമഹമ.ഴീ്.ശി എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
അപേക്ഷയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ എട്ടിനു പൂര്‍ത്തിയാക്കണം.
രണ്ടാംഘട്ടം അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ ഒന്‍പതാണ്. ഒക്ടോബര്‍ 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
നവംബര്‍ അഞ്ചിനും 19നുമാണ് പരീക്ഷ നടക്കുക.
ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 250 രൂപ മതി.
ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയും കംപ്യൂട്ടര്‍ ജനറേറ്റഡ് ചലാന്‍ മുഖേനയും എസ്.ബി.ടി യുടെ എല്ലാ ബ്രാഞ്ചിലും ഫീസടയ്ക്കാം.
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതം അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും ംംം.സലൃമഹമുമൃലലസവെമയവമ്മി.ശിസന്ദര്ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."