വീടുപൊളിച്ചു വിറ്റ കേസില്‍ പ്രതി അറസ്റ്റില്‍
ചങ്ങനാശ്ശേരി: ഉടമയറിയാതെ വീടു പൊളിച്ചുവിറ്റ കേസില്‍ പ്രതി അറസ്റ്റില്‍.ആലപ്പുഴ സ്വദേശി നിസാമിനെയാണ് തൃക്കൊടിത്താനം പൊലിസ് അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. നെടുമുടി മാറപ്പാട്ട് എം എം തോമസിന്റെ കൊടിനാട്ടുകുന്ന് പുളിയാംകുന്നില്‍ അഞ്ചുവര്‍ഷം മുന്‍പ് വാങ്ങിയ വീടാണ് ഉടമയുടെ അനുവാദമില്ലാതെ നിസാം പൊളിച്ചു വിറ്റത്.ഇയാളുടെ വീടാണെന്നു തെറ്റിധരിപ്പിച്ചായിരുന്നു വീടിന്റെ കട്ടിള,ജനല്‍, ആസ്ബസ്റ്റോസ്ഷീറ്റു ഉള്‍പ്പെടെയുള്ള ഉരുപ്പടികള്‍ തെങ്ങണാ സ്വദേശിക്കു വിറ്റത്.
പൊളിച്ചുകൊണ്ടുപോയ ഉരുപ്പടികളില്‍ അധികം വന്നവ എടുക്കാനായി കഴിഞ്ഞദിവസം വീണ്ടും എത്തിയപ്പോള്‍ നാട്ടുകാര്‍ തോമസിനെ വിവരം അറിയിക്കുകയും തോമസ് എത്തി പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ ആലപ്പുഴയില്‍ നിന്നും ഇടനിലക്കാരന് നിസാമിനെ അറസ്റ്റു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."