HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്നും മഴ തുടരും: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
backup
August 27 2021 | 05:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ മാസം 30 വരെ ഓറഞ്ച് അലേര്‍ട്ടുണ്ട്. നാളെ മുതല്‍ മുപ്പതാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തി, ആന്ധ്രാ-ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."