'മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം' ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന വാര്‍ത്തയില്‍ സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. 'മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം' - അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപാനന്ദ ഗിരി സ്വയം ആശ്രമത്തിന് തീയിട്ടതാണെന്നായിരുന്നു സംഘ്പരിവാര്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത് ഏതാനും മണിക്കൂര്‍ മുമ്പാണ്. ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ആണ് മൊഴി നല്‍കിയത്.
ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായിരുന്ന തന്റെ സഹോദരന്‍ പ്രകാശനും സുഹൃത്തുകളും ചേര്‍ന്നാണെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. സുഹൃത്തുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പ്രകാശ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു.
ഒരാഴ്ച മുമ്പാണ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018ലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."