HOME
DETAILS

'ചാനലുകള്‍ ദിവസവും അരമണിക്കൂര്‍ ദേശീയ താല്‍പര്യമുള്ള പരിപാടികള്‍ കാണിക്കണം'; മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം

  
backup
November 10 2022 | 05:11 AM

30-minute-daily-content-on-national-interest-new-rules-for-channels2022

ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയവും പൊതുതാല്‍പര്യവുമുള്ള വിഷയങ്ങളില്‍ ചാനലുകള്‍ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യണമെന്നത് നിര്‍ബന്ധമാക്കി. ഉപഗ്രഹ ടി.വി. ചാനലുകള്‍ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്.

പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ദിവസവും കുറഞ്ഞത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ദേശീയവും പൊതുതാല്‍പര്യവുമുള്ള വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യണം. ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ചാനലുകള്‍ക്ക് വിദ്യാഭ്യാസം, കൃഷി, ആരോഗ്യവും കുടുംബക്ഷേമവും സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സ്ത്രീകളുടെ ക്ഷേമം എന്നിവയടക്കം എട്ട് ആശയങ്ങള്‍ നല്‍കിയിട്ടുണ്ട്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും മികച്ച താല്‍പ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനില്‍(എസ്.ഡി)നിന്നു ഹൈ ഡെഫനിഷനിലേക്കും (എച്ച്.ഡി.) തിരിച്ചും സംപ്രേഷണമാര്‍ഗം മാറ്റുന്നതിനോ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കണം. ഇന്ത്യന്‍ ടെലിപോര്‍ട്ടുകളില്‍നിന്ന് വിദേശചാനലുകള്‍ അപ്‌ലിങ്ക് ചെയ്യാന്‍ എല്‍.എല്‍.പി.കളെ അല്ലെങ്കില്‍ കമ്പനികളെ അനുവദിക്കും.

സി.ബാന്‍ഡ് ഒഴികെയുള്ള ഫ്രീക്വന്‍സി ബാന്‍ഡില്‍ അപ്‌ലിങ്കുചെയ്യുന്ന ടി.വി. ചാനലുകള്‍ അവയുടെ സിഗ്‌നലുകള്‍ നിര്‍ബന്ധമായും എന്‍ക്രിപ്റ്റ് ചെയ്യണം. കുടിശ്ശിക അടയ്ക്കുന്നത് ഉറപ്പാക്കാന്‍ സുരക്ഷാനിക്ഷേപങ്ങള്‍ക്കും വ്യവസ്ഥചെയ്തിട്ടുണ്ട്. വാര്‍ത്താ ചാനലുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും പൂര്‍ണമായും ഇന്ത്യക്കാരില്‍ തന്നെയായിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago