HOME
DETAILS
MAL
പിഴ അധികരിക്കുന്നത് ഒഴിവാക്കാം,നിയമ നടപടി നേരിടാതെ… പദ്ധതിയുമായി കെഎസ്ഇബി
backup
October 18 2023 | 11:10 AM
പിഴ അധികരിക്കുന്നത് ഒഴിവാക്കാം, പദ്ധതിയുമായി കെഎസ്ഇബി
വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാന്‍ വൈകുംതോറും പിഴ അധികരിച്ച് പിന്നീടൊരു നൂലാമാലയായി മാറാറുണ്ട്. വൈകാതെ തന്നെ നിയമനടപടിയും നേരിടേണ്ടി വരാറുണ്ട്. റവന്യൂ റിക്കവറി പോലെയുള്ള നിയമ നടപടികളും നേരിടേണ്ടി വരും. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കി വന്‍ പലിശയിളവോടെ കുടിശ്ശിക തീര്‍ക്കാന്‍ അവസരമൊരുക്കുകയാണ് കെ എസ് ഇ ബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ഇപ്പോള്‍ത്തന്നെ കുടിശ്ശിക തീര്‍ക്കൂ. ഈ പദ്ധതിയിലൂടെ, രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ആകര്‍ഷകമായ ഇളവോടെ തീര്‍പ്പാക്കാം. സന്ദര്‍ശിക്കൂ... https://ots.kseb.in/
പദ്ധതിയുടെ വിശദാംശങ്ങള്‍ കെ എസ് ഇ ബി വെബ്‌സൈറ്റില്‍ (https://kseb.in/) ലഭ്യമാണ്. 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിച്ചും വിവരങ്ങള്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."