HOME
DETAILS

ഫ്രഞ്ച് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു; ഖത്തറിലേക്ക് ചാംപ്യൻമാരുടെ ടീമായി

  
backup
November 10 2022 | 06:11 AM

france-squad-for-fifa-world-cup-2022

 

പാരിസ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള 25 അംഗ സ്‌ക്വാഡിനെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് പ്രഖ്യാപിച്ചു. റയൽ മാഡ്രിഡ് സൂപ്പർതാരം കരീം ബെൻസെമ ആക്രമണം നയിക്കുന്ന ടീമിൽ പരിക്കിന്റെ ആശങ്കകൾക്കിടെയും പ്രതിരോധതാരം റാഫേൽ വരാനെ ദിദിയെ ദെഷാം ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ സൂപ്പർ താരങ്ങളായ എൻഗോളെ കന്റെയും പോൾ പോഗ്ബയും ടീമിലില്ല. പരിശീലകൻ ദിദിയർ ദെഷാംസ് ആണ് ടീമിനെ പ്രഖ്യാപിച്ചത്.

കാമവിംഗ, എൻകുനു, ടച്ച്‌മെനി, യൂൾസ് കൗണ്ടെ എന്നിവർ ടീമിൽ ഇടംനേടി. ഓസ്‌ട്രേലിയ, ടുണീഷ്യ, ഡെന്മാർക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ്.

ഖത്തറിൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രഞ്ച് പടയുടെ കരുത്ത് നിലവിലെ ഏറ്റവും കരുത്തരായ ആക്രമണനിരയാണ്. ബാലൻ ദ്യോർ ജേതാവ് ബെൻസേമയും പി.എസ്.ജിയുടെ എംബപ്പയും അപാര ഫോമിലാണ്. എന്നാൽ, മധ്യനിരയിലെ എൻജിനായ കാന്റെയും മൈതാനം നിറഞ്ഞുകളിക്കുന്ന അപകടകാരിയായ പോഗ്‌ബെയും വിട്ടുനിൽക്കുന്നത് ടീമിന് കനത്ത പ്രഹരമാണ്. 2018 ലോകകപ്പ് ഫൈനലിൽ പോഗ്‌ബെ ഗോളടിച്ചിരുന്നു. ഗോളി ഹ്യൂഗോ ലോറിസിന് ഇത് നാലാം ഫിഫ ലോകകപ്പാണ്.

ടീം ഇവരാണ്

ഗോൾകീപ്പർമാർ: അൽഫോൺസ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്.

ഡിഫൻഡർമാർ: ലൂക്കാസ് ഹെർണാണ്ടസ്, ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാനെ, തിയോ ഹെർണാണ്ടസ്, പ്രെസ്‌നെൽ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂൾസ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് ഡി ടെറൈൻ.

മിഡ്ഫീൽഡർമാർ: എഡ്വേർഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെൻഡൂസി, അഡ്രിയൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, ജോർദാൻ വെറെറ്റൗട്ട്.

ഫോർവേഡ്‌സ്: കരീം ബെൻസെമ, കിംഗ്സ്ലി കോമാൻ, ഉസ്മാനെ ഡെംബെലെ, കിലിയൻ എംബാപ്പെ, ഒലിവിയർ ജിറൂഡ്, അന്റോയിൻ ഗ്രീസ്മാൻ, ക്രിസ്റ്റഫർ എൻകുനു.


France squad for FIFA World Cup 2022: Deschamps announces 25-man provisional team, Benzema to lead attack



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago