തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം; 16 സീറ്റില്‍ മുന്നില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എല്‍ഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് 13 എല്‍ഡിഎഫ് 11 ബിജെപി 2 മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് വിജയിച്ചതോടെ 17 വര്‍ഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം പിടിച്ചു.
ഉപതെരഞ്ഞെടുപ്പ് ഫലം:
കൊല്ലം
പേരയം പഞ്ചായത്തിലെ പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവന്‍കോണം വാര്‍ഡ് ബിജെപി നിലനിര്‍ത്തി
ആലപ്പുഴ
കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്.
മുതുകുളം നാലാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.
ചെങ്ങന്നൂര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് വല്യാനൂര്‍ 40 വോട്ടുകള്‍ക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്.
പാലമേല്‍ 11ാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. എഴുപുന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
ഇടുക്കി
കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താന്‍ വാര്‍ഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ശാന്തന്‍പാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
എറണാകുളം
കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും.
പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു.
പറവൂര്‍ മുനിസിപ്പല്‍ വാര്‍ഡില്‍ ബിജെപിയില്‍നിന്നു എല്‍ഡിഎഫ് സീറ്റ് പിടിച്ചു.
വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നില്‍.
തൃശൂര്‍
വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ വാര്‍ഡില്‍ യുഡിഎഫ് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉദയ ബാലനാണ് വിജയിച്ചത്.
പാലക്കാട്
കുത്തനൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശശിധരനാണു സിപിഎമ്മിനെ തോല്‍പിച്ചത് അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് കുളപ്പടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
മലപ്പുറം
മലപ്പുറം നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 31ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി.
കോഴിക്കോട്
ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ്. സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചു. മണിയൂര്‍ 13ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.
തുറയൂര്‍ പഞ്ചായത്ത് പയ്യോളി അങ്ങാടി രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."