HOME
DETAILS
MAL
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
backup
August 26 2016 | 20:08 PM
കോട്ടയം :ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിന് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതു വിപണിയിലും റേഷന്‍ മൊത്തചില്ലറ വില്പന ശാലകളിലും എല്‍പിജി ഔട്ട്ലെറ്റുകളിലും പരിശോധന നടത്തി. മൂന്ന് മൊത്ത വ്യാപാര കടകളിലും 32 റേഷന്‍ ചില്ലറ വ്യാപാര കടകളിലും എട്ട് പച്ചക്കറി കടകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരം കടകള്‍ക്കെതിരെ കേസെടുത്തതായും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."