ഉഴവൂരില്‍ വീണ്ടും കഞ്ചാവ് മാഫിയ ആക്രമണം: ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരുക്ക്
കുറവിലങ്ങാട്: ഒരു ഇടവേളയ്ക്ക് ശേഷം ഉഴവൂരില്‍ കഞ്ചാവ് - ലഹരിമരുന്ന് വില്പനസംഘത്തിന്റെ ആക്രമണം. എട്ടംഗസംഘത്തിന്റെ അക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുര്യനാട് കാരയ്ക്കാട്ട് വീട്ടില്‍ രാജേഷ് മാത്യുവിനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡക്കല്‍ കോളജ് പ്രവേശിപ്പിച്ചതായി കുറവിലങ്ങാട് പൊലിസ് അറിയിച്ചു. 2015 ആഗസ്റ്റില്‍ ഉഴവൂര്‍ - ഇടക്കോലി റോഡില്‍ കല്ലടകോളനിക്ക് സമീപം കഞ്ചാവും, പിന്നീട് മാരകായുധങ്ങളുമായി തുറന്ന ജീപ്പില്‍ എത്തിയ കൗമാരസംഘം ഉള്‍പ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് വ്യാഴാഴ്ച അക്രമത്തിനിരയായ ഒട്ടോഡ്രൈവര്‍ രാജേഷ്. വ്യാഴാഴ്ച രാത്രി 8.30 ന് ഉഴവൂര്‍ ടൗണിലെ സ്റ്റാന്‍ഡില്‍ നിന്ന് ഇടക്കോലി ഭാഗത്തേക്ക് കല്ലട കോളനിവാസിയായ കണ്ടാലറിയാവുന്നയാളാണ് ഓട്ടോറിക്ഷാ ഓട്ടം വിളിച്ചത്. കരയോഗം ഭാഗത്ത് എത്തിയപ്പോള്‍ എത്തിയപ്പോള്‍ കൗമാരപ്രായക്കാരന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം മാരകായുധങ്ങളുമായി ഡ്രൈവര്‍ രാജേഷിനെ ആകമിക്കുകയായിരുന്നു. അക്രമവും ബഹളവുകേട്ട് തടസ്സംപിടിക്കുവാന്‍ എത്തിയ സമീപവാസിയായ രാജുവിനേയും സംഘം അടിച്ചു.
തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് അക്രമിസംഘത്തില്‍പ്പെട്ട രണ്ട്‌പേരെ പിടികൂടി കുറവിലങ്ങാട് പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.എന്നാല്‍ അക്രമികളെ പാലാ, താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയതിനുശേഷം വെറുതെ വിട്ടുവെന്ന ആരേപണം ഉയര്‍ന്നുകഴിഞ്ഞു.
ഇതേ സംഘം നിരവധിതവണ പലരേയും ഭീഷണിപ്പെടുത്തിയതും, അക്രമിച്ചതും സംബന്ധിച്ച് കുറവിലങ്ങാട് പോലീസില്‍ പരാതി നലനില്‍ക്കെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. അക്രമണത്തിന് ഇരയായ ഓട്ടോ ഡ്രൈവര്‍ രാജേഷ് മാത്യു കുറവിലങ്ങാട് പൊലിസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ. റിച്ചാര്‍ഡ് വര്‍ഗ്ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."