HOME
DETAILS

ഇസ്റാഇൗലിൻ്റെ പ്രചാരകരാകുന്ന പാശ്ചാത്യമാധ്യമങ്ങൾ

  
backup
October 18 2023 | 17:10 PM

western-media-that-are-propagandists-for-israel

ജൊനാതൻ കുക്ക്

ഗസ്സയിലെ വടക്കൻ തടങ്കലിൽനിന്ന് തെക്കൻ തടങ്കലിലേക്ക് ഇരുപത്തിനാലു മണിക്കൂറിനകം നീങ്ങണമെന്ന് ഇസ്റാഇൗൽ ഉത്തരവിട്ടിരുന്നു. ഈ സമയത്തിനകം വടക്കൻ ഗസ്സ ഒഴിഞ്ഞില്ലെങ്കിൽ ദാരുണപ്രത്യാഘാതങ്ങളുണ്ടാവുമെന്നും ഇസ്റാഇൗൽ പറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിയമത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് സാധാരണ പൗരന്മാരെ അക്രമിക്കുന്നതിന് ഇസ്റാഇൗൽ പലപ്പോഴും അവലംബിച്ചിട്ടുള്ള മാർഗമാണ് ഇത്തരത്തിലുള്ള ഭീഷണി നിറഞ്ഞ മുന്നറിയിപ്പുകൾ.

വടക്കൻ ഗസ്സയിൽ അവശേഷിച്ചേക്കാവുന്ന കുട്ടികളും രോഗികളും വൃദ്ധരും വികലാംഗരും നേരിടാൻ പോകുന്നത് ബോംബ് വർഷങ്ങളും ഇസ്റാഇൗൽ സൈന്യത്തിന്റെ കിരാത നടപടികളുമായിരിക്കും. പല ഭരണകൂടങ്ങൾക്കും കീഴിൽ ദുരിതങ്ങളനുഭവിച്ച ജൂതസമൂഹത്തോട് സഹതപിക്കാൻ തത്പരരായ പാശ്ചാത്യദേശത്തെ രാഷ്ട്രീയക്കാർക്ക് ജൂതന്മാരെ പഴിക്കരുതെന്നും ഇസ്റാഇൗലിനെ കുറ്റപ്പെടുത്തരുതെന്നുമുള്ള വാദത്തിലേക്കെത്താൻ എളുപ്പമാണ്. 1948ലെ നഖ്ബയിൽ തുടങ്ങി 1967ലെ യുദ്ധകാലത്തും തുടർന്ന് ഇപ്പോഴും ഇസ്റാഇൗലിന്റെ തോക്കുമുനകൾക്ക് മുമ്പിൽ കിടപ്പാടം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുന്ന ഗസ്സൻ കുടുംബങ്ങളെക്കുറിച്ചുമാത്രം എന്തുകൊണ്ട് ഇവർ ഓർക്കുന്നില്ല?

ഈജിപ്തിലെ സിനാഇ മരുഭൂമി ഫലസ്തീനികളുടെ കൃത്രിമരാഷ്ട്രമാക്കി രൂപാന്തരപ്പെടുത്താൻ ഈജിപ്തിനുമേലുള്ള രഹസ്യ സമ്മർദം ഇസ്റാഇൗൽ-പാശ്ചാത്യ കൂട്ടുക്കെട്ട് ആരംഭിച്ചിട്ട് വർഷങ്ങളായി. ഈ രാഷ്ട്രീയ ഉപജാപത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണമൂലമാണ് കെയ്റോ, ഗസ്സ-ഈജിപ്ത് അതിർത്തി പൂർണമായും അടച്ചിട്ടിരിക്കുന്നത്. 2.3 മില്യൻ ജനങ്ങളെ ഈ അതിർത്തി പ്രദേശത്തേക്ക് തിക്കിഞെരുക്കാനാണ് നിലവിൽ ഇസ്റാഇൗൽ പദ്ധതി.


ഇന്ന് ഗസ്സ അനുഭവിക്കുന്ന ദുരിതത്തിലേക്ക് വഴിവെട്ടിയത് പാശ്ചാത്യദേശത്തെ രാഷ്ട്രീയക്കാരും അവിടുത്തെ മാധ്യമസ്ഥാപനങ്ങളുമാണ്. പൂർണ ഉപരോധത്തിലൂടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്റാഇൗലിനുണ്ടെന്നും തന്റെ പിന്തുണ ഇസ്റാഇൗലിനാണെന്നും ബ്രിട്ടനിലെ ലേബർ പാർട്ടി പ്രതിപക്ഷ നേതാവായ കിയെർ സ്റ്റാർമർ പറഞ്ഞുകഴിഞ്ഞു. ഗസ്സൻ ജനതയെ മനുഷ്യമൃഗങ്ങളെന്നു വിളിച്ച ഇസ്റാഇൗൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചതുപോലെ ഗസ്സയിൽ വെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭ്യമല്ല. ഇത്തരം വംശഹത്യാ യുദ്ധകുറ്റങ്ങൾക്കു കൂടിയുള്ള പിന്തുണയാണ് ലേബർ പാർട്ടിയുടെ നേതാവ് നൽകിയിരിക്കുന്നത്. ‘റോഡുകൾ പൊളിഞ്ഞ്, ഇന്ധനക്ഷാമം നേരിടുന്ന അവസ്ഥയിലാണ് ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്റാഇൗൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാന ആശുപത്രിപോലും ഒഴിഞ്ഞുകൊടുക്കേണ്ട മേഖലയിൽ ഉൾപ്പെടുന്നുണ്ട്. ഇനിയും വൈകുന്നതിനു മുമ്പ് ലോകനേതാക്കൾ ഇതിനെതിരേ സംസാരിക്കണമെന്ന്’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിയമോപദേഷ്ടാവ് ക്ലൈവ് ബാൾഡ്വിൻ പറഞ്ഞു. എന്നാൽ നീതിനിഷേധങ്ങൾക്കെതിരേ സംസാരിക്കാൻ ലോക നേതാക്കൾക്കുമേൽ യാതൊരു സമ്മർദവുമില്ല എന്നതാണ് വാസ്തവം. എല്ലാ അന്താരാഷ്ട്ര യുദ്ധമാനദണ്ഡങ്ങളും കാറ്റിൽപ്പറത്തുമ്പോൾ മാധ്യമസ്ഥാപനങ്ങൾ പോലും ഇസ്റാഇൗലിനെതിരേ സംസാരിക്കാൻ രാഷ്ട്രനേതാക്കളിൽ സമ്മർദം ചെലുത്തുന്നില്ല.


ഇസ്റാഇൗൽ പറയുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കുപ്രസിദ്ധി നേടിയത് ഹമാസ് നാൽപത് കുഞ്ഞുങ്ങളുടെ തലയറുത്തുകൊന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ്. ഇത്തരത്തിൽ അവിശ്വസനീയ വാർത്തകൾ ഉന്നയിക്കുന്നത് അവ തെളിയിക്കാൻ തക്കതായ അസാധാരണ തെളിവുകളോടു കൂടിയാകണം. എന്നാൽ ഫലസ്തീനികളെ പഴിചാരാനുള്ള വിഷയമായാൽ തെളിവോ സത്യമോ നോക്കാതെ പ്രസിദ്ധീകരിക്കുക എന്നതാണ് പാശ്ചാത്യ മാധ്യമങ്ങളുടെ രീതി. ഹമാസ് കുഞ്ഞുങ്ങളെ തലയറുത്തു കൊന്നു എന്ന വാർത്ത ബ്രിട്ടനിലെ വിവിധ പത്രങ്ങൾ ആദ്യ പേജിൽ തന്നെ നൽകി.

എന്നാൽ ഈ വാർത്തയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതോടെ സ്രോതസ് വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തി. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലം സന്ദർശിച്ച പത്രപ്രവർത്തകർക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ വാദമുന്നയിച്ച ഇസ്റാഇൗൽ സൈനികരോട് തെളിവ് ആവശ്യപ്പെട്ടപ്പോൾ ഇവരും മൗനം പാലിക്കുകയാണുണ്ടായത്. താൻ ഈ സംഭവത്തിന്റെ ഫോട്ടോ കണ്ടതായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അവകാശപ്പെട്ടെങ്കിലും അത്തരമൊരു ഫോട്ടോ അദ്ദേഹം കണ്ടിട്ടില്ലെന്നും ഇസ്റാഇൗൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വിവരങ്ങളെ വിശ്വസിച്ചുകൊണ്ട് ബൈഡൻ പറഞ്ഞതാണെന്നും വൈറ്റ് ഹൗസിൽനിന്ന് വിശദമാക്കി.


ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് യുദ്ധങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റാനോ അല്ലെങ്കിൽ തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കാനോ ഉപയോഗിച്ചതിൽ പാശ്ചാത്യ ശക്തികൾക്കും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾക്കും നീണ്ടൊരു ചരിത്രം തന്നെയുണ്ട്. ജനവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ സൃഷ്ടിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുക. ഉഗ്ര നശീകരണ ശേഷിയുള്ള ആയുധങ്ങൾ സദ്ദാം ഹുസൈന്റെ പക്കലുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു 2003ൽ ഇറാഖ് അധിനിവേശം നടത്തിയത്.


ഇറാഖി സൈന്യം ആശുപത്രികളിലെ ഇൻക്യുബേറ്ററികളിൽനിന്ന് കുഞ്ഞുങ്ങളെ എടുത്തുമാറ്റിയെന്നും അങ്ങനെ മരണപ്പെട്ടുവെന്നുമുള്ള വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊരാളായ കുവൈത്തായിരുന്നു മുമ്പിൽ. അങ്ങനെ 1991ലെ ഗൾഫ് യുദ്ധം ആരംഭിക്കാൻ അമേരിക്കക്ക് കാരണം ലഭിച്ചു. വയാഗ്ര ഉപയോഗിച്ച ലിബിയൻ സൈനികർ പ്രതിപക്ഷത്തിന്റെ കീഴിലുള്ള ബങ്കാസിയിൽ കുട്ട ബലാത്സംഗങ്ങൾക്കു തയാറെടുക്കുന്നു എന്നായിരുന്നു 2011ൽ പാശ്ചാത്യ ഉദ്യോഗസ്ഥർ ഉന്നയിച്ച വാദം.

എന്നാൽ ബ്രിട്ടിഷ് പാർലമെന്ററി അന്വേഷണത്തിൽ ഇത് വ്യാജമായിരുന്നെന്ന് തെളിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. അപ്പോഴേക്കും ലിബിയ ഭരിച്ചിരുന്ന മുഅമ്മർ ഗദ്ദാഫിയെന്ന ഭരണാധികാരിയെ പാശ്ചാത്യസഖ്യം അധികാരത്തിൽ നിന്ന് താഴെയിറക്കി. ഇത്തരത്തിൽ ഹമാസിനെതിരേയും വിവിധ തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്.


പാശ്ചാത്യ സമൂഹത്തിനു മുന്നിൽ ഇസ്റാഇൗലിന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ്ങുകൾ മാധ്യമസ്ഥാപനങ്ങൾ വഴി വ്യാപകമായി നടക്കുന്നുണ്ട്. മാധ്യമസ്ഥാപനങ്ങൾ നിഷ്പക്ഷമായിരിക്കണമെന്ന ധർമത്തെ കാറ്റിൽ പറത്തുക മാത്രമല്ല, ഹമാസിനെക്കുറിച്ച് പരാമർശിക്കുമ്പോൾ തന്നെ തീവ്രവാദ സംഘടനയായ ഹമാസ് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ബി.ബി.സിയുടെ പരാമർശം പോലും. പാശ്ചാത്യഭരണകൂടങ്ങൾ ഹമാസിനെ തീവ്രവാദ സംഘടനയാക്കി പ്രഖ്യാപിച്ച കാര്യവും ബി.ബി.സി നിരന്തരമായി സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ മാധ്യമസ്ഥാപനങ്ങളൊന്നുപോലും ഇസ്റാഇൗലിന്റെ പ്രവൃത്തികളെ ഇത്തരം പദങ്ങൾകൊണ്ട് വിശേഷിപ്പിക്കുന്നില്ല. സംഘർഷ സാഹചര്യങ്ങളിൽ നിഷ്പക്ഷ റിപ്പോർട്ടിങ് വേണമെന്നിരിക്കെ ഒരു കൂട്ടർക്ക് മാത്രമായി വിശേഷണങ്ങൾ ചാർത്തപ്പെടുന്നത് എന്തുകൊണ്ടാണ്? ഭരണകൂടത്തിന്റെ അറിവോടെയുള്ള വ്യാജപ്രചാരണങ്ങൾ മാധ്യമസ്ഥാപനങ്ങൾ വഴി നടക്കുകയാണെന്നുള്ളതിന്റെ തെളിവാണിത്.


ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷം റിപ്പോർട്ട് ചെയ്യുമ്പോഴെല്ലാം മുൻവിധിയുടെ ഭാഷയിൽ, ഇസ്റാഇൗലിന് അനുകൂലമായി മാത്രം സംസാരിക്കുന്ന ബി.ബി.സി, കാലമിത്ര കഴിഞ്ഞിട്ടും ആ നയത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. ബി.ബി.സിയുടെ വെബ്സൈറ്റിൽ ഫലസ്തീനികൾ ‘മരണപ്പെടു’ന്നതായും ഇസ്റാഇൗലികൾ ‘കൊല്ലപ്പെടു’ന്നതായും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ തന്നെ ചായ്‌വ് എങ്ങോട്ടാണെന്നു വ്യക്തമാവും. ഇവിടുത്തെ പ്രശ്നം മാധ്യമപ്രവർത്തകരുടെ അറിവില്ലായ്മയല്ല. പകരം, സാമ്രാജ്യത്വത്തിന്റെ കണ്ണിലൂടെ മാത്രം ലോകത്തുള്ള എല്ലാത്തിനെയും കണ്ടു ശീലിച്ചവർക്ക് അതിൽനിന്നു പുറത്തുകടന്ന് അടിച്ചമർത്തപ്പെടുന്നതിന്റെയും അധിനിവേശത്തിന് ഇരയാക്കപ്പെടുന്നതിന്റെയും ദുരിതങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ്.

പാശ്ചാത്യലോകം എപ്പോഴും നന്മനിറഞ്ഞവരും അവർ ആരെ അക്രമിച്ചാലും കീഴടക്കിയാലും അവരെല്ലാം തിന്മയുടെ വിഭാഗവുമാണെന്നൊരു മുൻവിധി ആ സമൂഹത്തിൽ തന്നെ വളർത്താൻ അവിടുത്തെ രാഷ്ട്രീയത്തിനും മാധ്യമസ്ഥാപനങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഗസ്സയിൽ എന്തു സംഭവിക്കുന്നു എന്നുള്ളതിന്റെ യഥാർഥ ചിത്രം ഇപ്പോഴൊന്നും പാശ്ചാത്യജനത അറിഞ്ഞുകൊള്ളണമെന്നില്ല.


എന്നാൽ ഇസ്റാഇൗലിന്റെ അയൽരാജ്യങ്ങൾക്ക് അവിടെ എന്തു നടക്കുന്നു എന്നതിൽ വ്യക്തതയുണ്ട്. അവിടെ നടക്കുന്ന എല്ലാ ഭീകരതകളെയും സകല തീവ്രതകളോടെയും റിപ്പോർട്ട് ചെയ്യുന്നുണ്ട് അറബ് ലോകത്തെ മാധ്യമങ്ങൾ. ഇതേത്തുടർന്ന് അവിടുത്തെ ജനങ്ങൾ ഫലസ്തീൻ അനുകൂല തീരുമാനങ്ങളെടുക്കാനും ഇസ്റാഇൗലിനെതിരേ സംസാരിക്കാനും തങ്ങളുടെ നേതാക്കളിൽ സമ്മർദം ചെലുത്തുന്നുണ്ട്. അതേസമയം, ഇസ്റാഇൗലിനുവേണ്ടി ആയുധങ്ങളും യുദ്ധക്കപ്പലുകളും അയക്കുകയാണ് പാശ്ചാത്യരാജ്യങ്ങൾ ചെയ്യുന്നത്.

സംഘർഷം ഇനിയും രൂക്ഷമായാൽ ഹിസ്ബുല്ല പോലുള്ള പ്രാദേശികശക്തികൾ ഇതിലിടപെടുന്ന സാഹചര്യമുണ്ടാവും. ഒന്നോ രണ്ടോ വർഷങ്ങളായല്ല, ദശകങ്ങളായി തങ്ങളുടെ ഭരണകൂടങ്ങളും ഇസ്റാഇൗൽ ഭരണകൂടവും നടത്തുന്ന അനീതിക്കും അധിനിവേശത്തിനുമെതിരേ ചോദ്യം ചെയ്യാനോ വിമർശിക്കാനോ പാശ്ചാത്യമാധ്യമസ്ഥാപനങ്ങൾ തയാറായിട്ടില്ല എന്നതിനാൽ ഈ ദുരന്തത്തിന്റെ വലിയൊരു ഉത്തരവാദിത്വം അവർക്കുതന്നെയാണ്.

(മാധ്യമപ്രവർത്തകനായ ലേഖകൻ മിഡിൽ ഈസ്റ്റ് ഐയിൽ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം)

Content Highlights:Western media that are propagandists for Israel



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago