കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലിനും കാറ്റിനും സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലിനും കാറ്റിനും സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം ശക്തമാകുന്നതിനിടെ കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസമാണ് മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടമിന്നലോട് കൂടിയ മഴയുണ്ടാകും. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനാണ് കേരളത്തിൽ സാധ്യതയുള്ളത്. ഒക്ടോബർ 21, 22 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദനം അടുത്ത 24 മണിക്കൂറിൽ, ശക്തി കൂടിയ ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഇടിമിന്നലിനും കാറ്റിനും സാധ്യതകാണുന്നതിനാൽ ആളുകൾ ജാഗ്രത പുലർത്തണം. ആവശ്യമായ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."