സി.എം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി; ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി
സി.എം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി; ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയാണ് നടപടി പ്രഖ്യാപിച്ചത്.
എച്ച് ഡി കുമാരസ്വാമി കര്‍ണാടക ജെ.ഡി.എസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സി.എം ഇബ്രാഹിമിനെതിരെ നടപടി സ്വീകരിച്ചത്. ജെ.ഡി.എസ് എന്‍.ഡി.എയില്‍ ചേരില്ലെന്ന് സി.എം ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനത്തെ തള്ളിയായിരുന്നു സിഎം ഇബ്രാഹിമിന്റെ പ്രസ്താവന.
ഇതിനിടെ കുമാരസ്വാമിയേയും മകനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നുള്ള സി.എം.ഇബ്രാഹിമിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് തന്റെ കത്തല്ലെന്ന് കാണിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."