HOME
DETAILS
MAL
ശ്രദ്ധിക്കൂ, നിങ്ങള്‍ പ്രമേഹമുള്ള ആളാണോ
backup
August 28 2021 | 03:08 AM
ഡോ. ആനി പുളിക്കല്‍,
എം.ബി.ബി.എസ്, എം.ഡി, ഡി.എം,
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി
നിങ്ങളുടെ കാലുകളില്‍ ചുവന്ന ഒരു നിറം മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? എങ്കില്‍ ്അത് ഡയബറ്റിക് ഫൂട്ടിന്റെ ലക്ഷണമാകാം !
പ്രമേഹം ബാധിച്ച വ്യക്തികള്‍ക്ക് പലപ്പോഴും കാലുകളില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കാലുകളിലേക്കുള്ള രക്തയോട്ടത്തില്‍ കുറവുണ്ടാവുന്നതും ആ പ്രദേശത്തെ മരവിപ്പും കാരണം പലപ്പോഴും ഇവിടെയുണ്ടാകുന്ന മുറിവുകളും മറ്റും കണ്ടെത്താതെ പോകുന്നതാണ് പ്രമേഹ രോഗികളില്‍ പലപ്പോഴും കാലില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ കണ്ടെത്താതെ പോകുന്ന മുറിവുകള്‍ അണുബാധയിലേക്ക് നയിക്കുകയും തുടര്‍ന്ന് ഗുരുതര സ്ഥിതിവിശേഷത്തിന് കാരണമാവുകയും ചെയ്യാറുണ്ട്.
ലോകമെമ്പാടുമുള്ള ആളുകളെ ബാധിച്ചിരിക്കുന്ന ഒരു ഉപാപചയ ജീവീത ശൈലീ രോഗമാണ് ഡയബറ്റിസ് മെലിറ്റസ്. ഇന്ത്യയില്‍ മാത്രം ഏകദേശം 7.7 കോടി ആളുകള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണക്ക്. മരണത്തിന്റെ ഒരു പ്രധാന കാരണക്കാരനായിരുന്നിട്ടുപോലും ഈ സൂത്രശാലിയായ നുഴഞ്ഞുകയറ്റക്കാരന്‍ നമ്മുടെ വീട്ടിലേക്ക് രഹസ്യമായി എത്തിച്ചേരുന്നത് നമ്മള്‍ മനസിലാക്കിവരുമ്പോഴേക്കും ഏറെ താമസിച്ചുപോയിട്ടുണ്ടാവും. തുടര്‍ന്ന് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പതിവാകുന്നു. പ്രത്യേകിച്ച് കാലുമായി ബന്ധപ്പെട്ടവ.
ദീര്‍ഘകാലം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ തുടരുന്നത് കാലുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സാധാരണയായി ഒന്നു രണ്ട് പ്രധാന കാരണങ്ങളാലാണ് പ്രമേഹവുമായി ബന്ധപ്പെട്ട കാലിലെ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നത്:
പ്രശ്‌നമുണ്ടായ ഭാഗത്തേക്കുള്ള രക്തയോട്ടത്തിന്റെ കുറവ്, നെക്രോസിസിന് കാരണമാകുന്നു.
പ്രശ്‌നമുണ്ടായ ഭാഗത്തെ സ്പര്‍ശന ശേഷി നഷ്ടപ്പെടുന്നത്. ഇതുകാരണം രോഗി മുറിവുണ്ടായത് അറിയുന്നില്ല, ഇത് അണുബാധയിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങള്‍
അവഗണിക്കരുത്
മിക്ക ആളുകളും പ്രാരംഭ ഘട്ടത്തിലുള്ള ഡയബറ്റിക് ഫൂട്ട് ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ പ്രമേഹരോഗികളിലെ തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ തടയുന്നതിന് ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന പ്രമേഹരോഗികള്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ഡയബറ്റിക് ഫൂട്ട് അള്‍സര്‍, ഡയബറ്റിക് ഫൂട്ട് ഇന്‍ഫെക്ഷന്‍ എന്നിവ കാലിലുണ്ടാകുന്ന ഗുരുതരമായ സങ്കീര്‍ണണതകളാണെന്നും ഇത് പ്രമേഹരോഗികളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇത് കാലുകള്‍ മുറിച്ച് മാറ്റുന്നതിലേക്കോ മരണത്തിനു തന്നെയോ കാരണമായേക്കാമെന്നും മനസിലാക്കണം.
ശ്രദ്ധിക്കാം
കാല്‍പാദം
പ്രമേഹമുള്ളവര്‍ തങ്ങളുടെ കാല്‍പാദങ്ങളുടെ പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുകയും വേണം.
കാല്‍ വിരലുകള്‍ക്കിടയിലോ അല്ലെങ്കില്‍ കാല്‍പാദത്തിലോ എന്തെങ്കിലും മുറിവുകള്‍ ഉണ്ടോ എന്ന് ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തണം. ഒപ്പം കാല്‍പാദത്തിലെ നിറം മാറ്റവും താപനിലയിലെ മാറ്റവും ശ്രദ്ധിക്കുകയും വേണം.
കാല്‍പാദം എപ്പോഴും ഉണങ്ങിയതും ഈര്‍പ്പമുള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കുക.
നഖങ്ങള്‍ ശ്രദ്ധയോടെ വെട്ടിക്കളയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കാല്‍വിരലുകള്‍ക്കിടയിലെ ചര്‍മഭാഗം കട്ടിയാകുന്നത് വീട്ടില്‍ തന്നെ പരിചരിക്കാന്‍ ശ്രമിക്കരുത്.
ഡയബറ്റിക് ഫൂട്ട്
സാധ്യത ആര്‍ക്ക് ?
പെരിഫെറല്‍ വാസ്‌കുലാര്‍ രോഗം ഉള്ളവര്‍
പ്രമേഹം മൂലം ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചവര്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനിയന്ത്രിതമായ നിലയിലുള്ളവര്‍
സിഗരറ്റ് വലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നവര്‍
ഡയബറ്റിക് കിഡ്‌നി രോഗങ്ങള്‍ ഉള്ളവര്‍
ശാരീരികമായി സജീവമല്ലാത്തവര്‍
ഫൂട്ട് അള്‍സറിന്റെയോ അല്ലെങ്കില്‍ അവയവം മുറിച്ച് മാറ്റിയതിന്റെയോ ചരിത്രമുള്ളവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."