HOME
DETAILS
MAL
വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
backup
October 19 2023 | 11:10 AM
വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല് സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര് മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്.
57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയില്‍ ആളുകളെ ആശങ്കയിലാക്കിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നെല്ലാം പലരും ചിന്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."