HOME
DETAILS

പാറ പൊട്ടിക്കാന്‍ 200 മീറ്റര്‍  ദൂരപരിധി വേണം: സുപ്രിംകോടതി

  
backup
August 28 2021 | 04:08 AM

%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-200-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1
 
 
ഹരിത ട്രൈബ്യൂണല്‍ വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ
 
ന്യൂഡല്‍ഹി: ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ മാറി മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂവെന്ന ഹരിത ട്രൈബ്യൂനല്‍ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. 
ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. ഇതോടെ ഹരിത ട്രൈബ്യൂനല്‍ വിധി താല്‍ക്കാലികമായി പുനഃസ്ഥാപിക്കപ്പെടും. 
ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. പാറ പൊട്ടിക്കാന്‍ 50 മീറ്റര്‍ ദൂരപരിധി മാത്രം മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം. 
ട്രൈബൂനല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലെ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തെ സുപ്രിംകോടതി ഉത്തരവ് ബാധിക്കും. 
 ഹരിത ട്രൈബ്യൂനലുകള്‍ക്ക് സ്വമേധയാ കേസെടുക്കാന്‍ അധികാരമില്ലെന്ന് കാണിച്ച്  ക്വാറി ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ ഉത്തരവില്‍ എത്തിയിരിക്കുന്നത്.
 ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും ഹരിത ട്രൈബ്യൂനലുകള്‍ക്ക് സ്വമേധയാ കേസെടുക്കാന്‍ സാധിക്കുമോയെന്ന കാര്യം അടുത്തമാസം ഒന്നിന് കോടതി പരിശോധിക്കും.
അതേസമയം, സ്റ്റേ തിരിച്ചടിയല്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകര്‍ പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകര്‍ പറഞ്ഞു. 
നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അന്‍പത് മീറ്റര്‍ മാറി പാറപൊട്ടിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
 ഇക്കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago