HOME
DETAILS
MAL
സുല്‍ത്താന്‍പൂര്‍, അലിഗഢ് ഉള്‍പ്പെടെ ആറു നഗരങ്ങളുടെ പേര് മാറ്റും; യു.പിയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലപ്പേര് മാറ്റം തകൃതിയാക്കി യോഗി
backup
August 28 2021 | 04:08 AM
ലഖ്‌നൗ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭം പ്രതീക്ഷിച്ച് ഉത്തര്‍ പ്രദേശില്‍ സ്ഥലപ്പേര് മാറ്റല്‍ തകൃതിയാക്കി യോഗി സര്‍ക്കാര്‍. കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ആറു സ്ഥലനാമങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുപ്പിന് ഏഴ് മാസമാണ് ശേഷിക്കുന്നത്. ഇതിന് മുന്‍പ് ഉത്തര്‍ പ്രദേശിലെ സ്ഥലപ്പേരുകള്‍ കാവിവല്‍ക്കരിക്കാനാണ് നീക്കം. സുല്‍ത്താന്‍പൂര്‍, മിര്‍സാപൂര്‍, അലിഗഢ്, ഫിറോസാബാദ്, മെയിന്‍പുരി, ഗാസിപൂര്‍ എന്നീ നഗരങ്ങളുടെ പേരാണ് മാറ്റുന്നത്.
നേരത്തെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് ആയും ഫൈസാബാദിന്റെ പേര് അയോധ്യ ആയും മാറ്റിയിരുന്നു. സംസ്ഥാന മന്ത്രിസഭ പേരുമാറ്റം സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുല്‍ത്താന്‍പൂരിന്റെ പേര് ഭവന്‍പൂരും അലിഗഢിന്റെ പേര് ഹരിഗഡും മെയിന്‍പുരിയുടെ പേര് മായന്‍ നഗറും ഫിറോസാബാദിന്റെ പേര് ചന്ദ്രനഗറും മിര്‍സാപൂരിന്റെ പേര് വിന്ധ്യാദമും ആയി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
ആഗ്രയെ അഗ്രാവനും മുസഫര്‍നഗറിനെ ലക്ഷ്മി നഗറും ആക്കി മാറ്റണമെന്നും ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തവര്‍ഷം മാര്‍ച്ചിലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുന്‍പായി പേരുമാറ്റം വരുത്തുന്നതില്‍ ബി.ജെ.പി രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."