പെട്രോള്‍,ഇവി,കാറുകള്‍ക്ക് പിറകെ ഡീസലിലും ഈ സൂപ്പര്‍ കാറെത്തുന്നു
ലോക വാഹന വിപണിയിലെ കരുത്തന്‍മാരാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്യു. ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ബിഎംഡബ്യുവിന്റെ 7 സീരിസ് ഡീസല്‍ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്ന 740d M സ്‌പോര്‍ട്ട് 1.81 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഇതോടൊപ്പം ബിഎംഡബ്ല്യു 2.50 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ i7 M70 xDrive ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് ഇറക്കുമതി ചെയ്യുന്നത്.
ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സാനൈറ്റ് ബ്ലൂ എന്നിങ്ങനെ നാല് കളറുകളിലാണ് വാഹനം മാര്‍ക്കറ്റിലേക്കെത്തുന്നത്. മികച്ച ഫീച്ചറുകള്‍ക്കൊപ്പം ആരെയും ആകര്‍ഷിക്കുന്ന ഡിസൈനിലാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്.അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, M സ്‌പോര്‍ട്ട് ഡിസൈന്‍ പാക്കേജ്, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, കംഫര്‍ട്ട് ആക്‌സസ് സിസ്റ്റം, ഡോറുകള്‍ക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്ഷന്‍ എന്നിവ ലഭിക്കുന്ന വാഹനത്തിന്,
സൈഡ് സ്‌കര്‍ട്ടുകള്‍, M ലോഗോകള്‍, ബ്ലാക്ക് എക്സ്റ്റീരിയര്‍ മിററുകള്‍, നീല നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, റിയര്‍ സ്‌പോയിലര്‍, 21 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുമുണ്ട്. 3 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ കരുത്ത് പകരുന്ന ഈ വാഹനത്തിന്282 bhp പരമാവധി കരുത്തും 650 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.ആറ് സെക്കന്റ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കുന്ന ബിഎംഡബ്യു 740d m സ്‌പോര്‍ട്ട്‌സിന് 250 കിലോമീറ്റര്‍ വേഗതയാണ് പരമാവധി കൈവരിക്കാന്‍ സാധിക്കുന്നത്.
Content Highlights:bmw 740d m sport launched details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."