ഗതാഗതക്കുരുക്ക് തടയാന്‍ ഗൂഗിള്‍ എഐ സഹായിക്കും; കൂടുതലറിയാം
ഗതാഗതക്കുരുക്ക് തടയാന്‍ ഗൂഗിള്‍ എഐ സഹായിക്കും
എത്ര നേരത്തേ തന്നെ യാത്ര തിരിച്ചാലും സമയം വൈകിപ്പിക്കാനായി വഴിയില്‍ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം ഗതാഗതക്കുരുക്കുള്‍ പലപ്പോഴും പൊലിസിന് പോലും തലവേദനയാകാറുണ്ട്.
എന്നാല്‍ ഗൂഗിള്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍. ചില പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ ഇത് ഇതിനകം തന്നെ പരീക്ഷിക്കുന്നുണ്ട്.
ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ എഐ എങ്ങനെ ശ്രമിക്കുന്നുവെന്ന് വിശദീകരിക്കുന്ന മുന്‍ ഷവോമി പ്രൊഡക്റ്റ് മാനേജര്‍ സുദീപ് സാഹുവിന്റെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗൂഗിളിന്റെ പ്രോജക്ട് ഗ്രീന്‍ ലൈറ്റിന്റെ ഭാഗമായി ബാംഗ്ലൂരില്‍ പുതിയ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. വിവിധ നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
ഗൂഗിള്‍ മാപ്‌സില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ഒരു പ്രത്യേക പ്രദേശത്തെ ഡ്രൈവിംഗ് ട്രെന്‍ഡുകള്‍ അനുസരിച്ചാണ് ഇവ ചെയ്യുന്നത്.
Google AI to optimize traffic in Bangalore, Kolkata and Hyderabad
— laurelsudeep (@laurelsudeep) October 17, 2023
If you have been wondering too, what are all those new lights installed around Bangalore.
Well, it's the Project Green Light, a Google Research initiative, which is helping cities improve traffic flow at… pic.twitter.com/5GJdfBvB79
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."