HOME
DETAILS
MAL
കോഴിക്കോട് എം.എസ്.എഫിന്റെ കൊടിമരത്തിൽ അടിവസ്ത്രം; പൊലിസെത്തി നീക്കം ചെയ്തു
backup
November 11 2022 | 06:11 AM
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് സ്ഥാപിച്ച കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടിവസ്ത്രം ഉയർത്തിയത്.
കൊടിമരത്തിലെ എം.എസ്.എഫിന്റെ കൊടി അഴിച്ചുമാറ്റിയാണ് അടിവസ്ത്രം ഉയർത്തിയത്. ഇന്നലെ രാവിലയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞദിവസം നടന്ന സ്‌കൂൾ ഇലക്ഷനിൽ എം.എസ്.എഫിന് മൂന്ന് സീറ്റുകൾ ലഭിച്ചിരുന്നു. ഇതിന് ശേഷം എം.എസ്.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിന് ശേഷമാണ് കൊടിമരം സ്ഥാപിച്ചത്.
സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ പൊലിസ് സ്ഥലത്തെത്തി അടിവസ്ത്രം നീക്കം ചെയ്തു.
protest on under garment found on msf flag post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."