അപ്‌ഡേറ്റിന്റെ മറവില്‍ ഫോണില്‍ കയറിക്കൂടി വിവരങ്ങള്‍ ചോര്‍ത്തുന്ന 'വില്ലന്‍'; ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ സൂക്ഷിക്കുക
സൈബര്‍ ലോകത്ത് ഇന്റര്‍നൈറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ നുഴഞ്ഞ് കയറി വിവരങ്ങള്‍ ചോര്‍ത്തുകയും, അത് ഹാക്കര്‍മാരുടെ കൈവശം എത്തിക്കുകയും ചെയ്യുന്ന മാല്‍വെയറുകളും വൈറസുകളും വര്‍ദ്ധിച്ച് വരികയാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ കടന്നു കയറിയ സ്‌പൈനോട്ട് എന്ന ട്രോജന്‍ വൈറസിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൈബര്‍ വിദഗ്ധര്‍.
ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഒരു പതിവ് അപ്‌ഡേറ്റ് ആണെന്ന രീതിയിലാണ് ഇത് ഉപയോക്താക്കളുടെ മുന്നിലേക്കെത്തുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഫോണിലേക്കുള്ള ആക്‌സസ് സ്വന്തമാക്കുന്ന മാല്‍വെയര്‍ ഉപയോക്താക്കളുടെ ടെക്സ്റ്റ് മെസെജും പ്രധാനപ്പെട്ട ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്തിയെടുക്കും.
പ്രസ്തുത മാല്‍വെയറിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്‌സെക്യുറിലെ വിദഗ്ധര്‍ പുറത്ത് വിട്ടിട്ടുണ്ട്.അപ്‌ഡേറ്റിനെന്ന വ്യാജേനയുള്ള ലിങ്ക് വഴിയാണ് ഇത് ഫോണുകളിലേക്ക് കടന്നു കൂടുന്നത്. സ്‌പൈനോട്ട് മറ്റ് ഭീഷണികളില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് കോള്‍ ലോഗുകള്‍, ക്യാമറ ആക്‌സസ്, ഫോണിന്റെ സ്റ്റോറേജ് എന്നിവ പോലുള്ള വിവരങ്ങള്‍ ഒന്നും ചോര്‍ത്തില്ല. എന്നാല്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഇതിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.
ഒരിക്കല്‍ നമ്മുടെ ഫോണിലേക്ക് കടന്നുകയറിയാല്‍ പിന്നീട് ഈ മാല്‍വെയറിനെ ഒഴിവാക്കുന്നത് പ്രയാസകരമായിരിക്കും എന്നാണ് സൈബര്‍ വിദഗ്ധര്‍ അവകാശപ്പെടുന്നത്. സുരക്ഷിതമായ സ്രോതസുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളും അനാവശ്യമായ ലിങ്കുകള്‍ ഒഴിവാക്കലുമാണ് ഇത്തരം മാല്‍വെയറുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ സഹായിക്കുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights:spynote beware of this android trojan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."