രാജി വെക്കില്ലെന്ന് മേയര്‍: കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ട്, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും മേയര്‍
തിരുവനന്തപുരം; കത്ത് വിവാദത്തില്‍ രാജി വെക്കില്ലെന്ന് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കരാര്‍ നിയമന വിവാദ കത്തിന്മേല്‍ രാജി വെക്കില്ലെന്നും കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചാണ് മുന്‍പോട്ട് പോകുന്നത്. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. എഫ്.ഐ.ആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്.ഹൈക്കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല.മൊബൈല്‍ പരിശോധന അടക്കമുള്ള കാര്യങ്ങളോട് സഹകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ചും മേയര്‍ പ്രതികരിച്ചു.സമരങ്ങളിലൂടെയാണ് താനടക്കമുള്ളവര്‍ വളര്‍ന്ന് വന്നതെന്നും പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നതെന്നും മേയര്‍ വ്യക്തമാക്കി. എന്നാല്‍ ''കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ'' എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെ.ബി മേത്തര്‍ എം.പിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണ്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകും. സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. അത് പാടില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. നോട്ടീസ് അയച്ച കോടതി നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മേയര്‍, തന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കുന്നതില്‍ നന്ദിയറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."