പാമോയില്‍ പാചകത്തിന് നല്ലതോ ചീത്തയോ?
അടുക്കളയില്‍ വറുക്കാനും പൊരിക്കാനുമെല്ലാം പാമോയില്‍ ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ ഏറെയും. വെളിച്ചെണ്ണയേക്കാളും സണ്‍ഫഌവര്‍ ഓയിലിനേക്കാളുമൊക്കെ വില കുറവാണെന്നതാണ് പലരും പാമോയില്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഗുണമേന്മയും ചേരുവകളും പരിശോധിക്കുക എന്നാല്‍ പലപ്പോഴും നമ്മള്‍ ചെയ്യാത്തൊരു കാര്യമാണ്.
ഈന്തപ്പനകളിലെ പഴങ്ങളുടെ മെസോകാര്‍പ്പില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സസ്യ എണ്ണയാണ് പാംഓയില്‍. ഇതിലെ ബീററാകരോട്ടിന്‍ ഇതിന് ചുവപ്പ് നിറം നല്‍കുന്നു. ഇതില്‍ വൈറ്റമിന്‍ എ ധാരാളമുണ്ട്. എന്നാല്‍ ഈ പാം ഓയിലില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇതിന്റെ നിറം മാറ്റി നാം ഉപയോഗിയ്ക്കുന്നത്. അതായത് ശുദ്ധമായതല്ല നമുക്ക് കിട്ടുന്നതെന്നര്‍ത്ഥം.
നാച്വറല്‍ പൊട്ടാഷും മണിച്ചോളത്തിന്റെ ഇലത്തണ്ടില്‍ നിന്നുണ്ടാക്കുന്ന റെഡ് ഡൈയുമാണ് പാം ഓയിലില്‍ ചേര്‍ക്കുന്ന പ്രധാന മായങ്ങള്‍. എണ്ണപ്പനയുടെ പള്‍പ്പില്‍ നിന്നു തന്നെ ഭക്ഷ്യോപയോഗ്യമല്ലാത്ത എണ്ണയും ഉണ്ടാകുന്നുണ്ട്. ഇതും പാചകാവശ്യത്തിനുള്ള പാമോയിലില്‍ കലര്‍ത്തി വിപണിയിലെത്തുന്നു. ഗുണനിലവാരമില്ലാത്ത എണ്ണയ്ക്ക് നല്ല പാമോയിലിന്റെ രൂപഭാവങ്ങള്‍ വരുത്താന്‍ നടത്തുന്ന ബ്‌ളീച്ചിങ്ങും ഡിയോഡറൈസിങ്ങും പോലുള്ള പ്രക്രിയകളിലൂടെ നഷ്ടപ്പെടുന്ന ഗുണങ്ങളും കലര്‍ത്തുന്ന കെമിക്കലുകള്‍ ഉണ്ടാകുന്ന മായവും പാമോയിലിനുമുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫൈഡ് ട്രെയിനറും നാഷണല്‍ റിസോഴ്‌സ് പേഴ്‌സണുമായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. പാക്കേജ്ഡ് ഭക്ഷണങ്ങളില്‍ പാംഓയിലാണ് വളരെ സാധാരണമായി ഉപയോഗിക്കുന്നത്.
'സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കുപ്രസിദ്ധമാണ്, ഇത് ഹൃദയാഘാതം, പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെക്കുറിച്ചും ഓക്‌സിഡൈസ്ഡ് പാം ഓയില്‍ മൂലമുണ്ടാകുന്ന വിഷാംശത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്,
'ഇത് പ്രത്യുല്‍പാദന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും,' -ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റും ന്യൂട്രീഷന്‍ ബൈ ലോവ്‌നീറ്റിന്റെ സ്ഥാപകനുമായ ലോവ്‌നീത് ബത്ര പറയുന്നു.
ആരോഗ്യകരമായ പാചക എണ്ണകള്‍ തിരഞ്ഞെടുക്കുക:
ഒലിവ് ഓയില്‍, അവോക്കാഡോ ഓയില്‍ അല്ലെങ്കില്‍ സൂര്യകാന്തി എണ്ണ പോലുള്ള അപൂരിത കൊഴുപ്പുകള്‍ ഉയര്‍ന്ന അളവിലുള്ള എണ്ണകള്‍ തിരഞ്ഞെടുക്കുക. ഈ എണ്ണകളില്‍ പൂരിത കൊഴുപ്പ് കുറവാണ്, മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ വിവിധ ഗുണങ്ങളും ഇവയ്ക്കുണ്ട്.
പാമോയില്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും ചേരുവകളുടെ ലേബലുകള്‍ വായിക്കുകയും ചെയ്യുക. സാധ്യമാകുമ്പോഴെല്ലാം പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."