ഖത്തര്‍ ലോകകപ്പിന് സഊദിയില്‍ നിന്ന് 500 സന്നദ്ധപ്രവര്‍ത്തകരും 5,000 ഗ്രീന്‍ ഫാല്‍ക്കണ്‍സ് ആരാധകരും
റിയാദ്: നവംബര്‍ 20ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ സഊദി അറേബ്യയില്‍ നിന്ന് 500 ലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കും. ലോകകപ്പ് ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സഊദി കായിക മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അല്‍ ഖാസിം ആണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ രാജ്യത്തെ വിവിധ ക്ലബ്ബുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 5,000 ഗ്രീന്‍ ഫാല്‍ക്കണ്‍സ് ആരാധകര്‍ ലോകകപ്പിനെത്തും. പ്രൊഫഷണല്‍ ലീഗിലെ ഓരോ ക്ലബ്ബില്‍ നിന്നും 100 ആരാധകരെയും മറ്റ് ഫസ്റ്റ് ക്ലാസ് ക്ലബ്ബുകളില്‍ നിന്ന് 30 ആരാധകരെയും കണ്ടെത്തി. ബാക്കി ഗ്രേഡുകള്‍ ഓരോ ക്ലബ്ബിന്റെയും ലീഗിലെ സ്റ്റാറ്റസ് അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ആരാധകരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍കൈയെടുക്കുന്നതോടൊപ്പം ആരാധകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."