യുഎഇ മാളുകളില്‍ ഗസ്സ കാമ്പയിന്‍
ദുബായ്: ഇസ്രാഈല്‍-ഗസ്സ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ കുടുംബങ്ങള്‍ക്കായി യുഎഇയിലുടനീളമുള്ള മാളുകള്‍ സഹായം ശേഖരിക്കും. ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് സംഭാവന പെട്ടികള്‍ കൈമാറാന്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഥോറിറ്റിയുമായി സഹകരിച്ചതായി മാജിദ് അല്‍ ഫുതൈം ഷോപ്പിംഗ് മാള്‍സ് അധികൃതര്‍ അറിയിച്ചു.
ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, അബുദാബി എന്നിവിടങ്ങളിലെ മാളുകള്‍ പണം, പുതപ്പുകള്‍, ടിന്നിലടച്ച ഭക്ഷണം, പുത്തന്‍ വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംഭാവനകള്‍ സ്വീകരിക്കും. അവയെല്ലാം ഗസ്സയിലെ യുദ്ധ ബാധിച്ചവര്‍ക്ക് എത്തിക്കും.
ദുബായിലെ ഷോപര്‍മാര്‍ക്ക് മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ മിഅയ്‌സം, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ ഷിന്ദഗ എന്നിവിടങ്ങളില്‍ സംഭാവനകള്‍ നല്‍കാം. ഷാര്‍ജയിലെ താമസക്കാര്‍ക്ക് സിറ്റി സെന്റര്‍ അല്‍ സാഹിയ, സിറ്റി സെന്റര്‍ ഷാര്‍ജ, മതാജീര്‍ അല്‍ഖൂസ് എന്നിവ സന്ദര്‍ശിച്ച് സംഭാനകള്‍ നല്‍കാം.
സിറ്റി സെന്റര്‍ അജ്മാന്‍, സിറ്റി സെന്റര്‍ ഫുജൈറ എന്നിവയും അബുദാബിയിലെ മസ്ദറും മൈ സിറ്റി സെന്ററും സംഭാവന പെട്ടികള്‍ നല്‍കും.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് രാജ്യത്തുടനീളം മുപ്പതോളം സംഭാവന കേന്ദ്രങ്ങള്‍ തുറന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. 'കംപാഷന്‍ ഫോര്‍ ഗസ്സ' കാമ്പയിന്‍ ദുബായില്‍ ഒക്‌ടോബര്‍ 21ന് ശനിയാഴ്ച അബുദാബിയിലും ഒക്ടോബര്‍ 22ന് ഞായറാഴ്ച ഷാര്‍ജയിലും ഒരു പരിപാടി സംഘടിപ്പിക്കും.
പൗരന്മാര്‍, താമസക്കാര്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍, ചാരിറ്റികള്‍ എന്നിവയുള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ 25,000 ദുരിതാശ്വാസ പാക്കേജുകള്‍ തയാറാക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.
ദുബായ് കളക്ഷന്‍ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ അല്‍ റിമാല്‍ ഹാളില്‍ നടക്കും. ഞായറാഴ്ച അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലും ഷാര്‍ജ എക്‌സ്‌പോ സെന്ററിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പരിപാടികള്‍ നടക്കും.
ദുരിതാശ്വാസ പാക്കേജുകള്‍ തയാറാക്കാന്‍ സന്നദ്ധരായവര്‍ക്ക് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ വിവിധ പ്‌ളാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്‌സ്, ഇആര്‍സി, ദുബായ് വോളന്റിയറിംഗ് പ്രോഗ്രാം, ഷാര്‍ജ വോളന്റിയറിംഗ് സെന്റര്‍ എന്നിവയും രാജ്യത്തുടനീളമുള്ള ഇആര്‍സി സംഭാവന കേന്ദ്രങ്ങളും വ്യക്തിഗത സംഭാവനകള്‍ സ്വീകരിക്കും. സംഭാവനകള്‍ ഇആര്‍സി വെബ്‌സൈറ്റിലും നല്‍കാം.
ആപ്പ്ള്‍ പേ, സാംസംങള പേ, ക്രെഡിറ്റ് കാര്‍ഡ്, ടെക്സ്റ്റ് മെസേജ്, ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."