കര്‍ണാലില്‍ കര്‍ഷകപ്രതിഷേധത്തിനിടെ സംഘര്‍ഷം: നിരവധി കര്‍ഷകര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്ക്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തെ നേരിടാന്‍ പൊലിസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തു.
ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.
കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലിസുമായി ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."