കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി
കൊല്‍ക്കത്ത: കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുജിറ ബാനര്‍ജിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.ഇരുവരോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിയോട് സെപ്തംബര്‍ ആറിനും ഭാര്യ സെപ്തംബര്‍ ഒന്നിനും ഡല്‍ഹിയില്‍ ഹാജരാകണം.
ബംഗാളിലെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ശ്യാം സിങ്, ഗ്യാന്‍വന്ത് സിങ് എന്നിവരോട് സെപ്റ്റംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്ക്കരപ്പാടങ്ങളിലെ മോഷണം സംബന്ധിച്ച് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന് ചുവടുപിടിച്ചാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്നത്. കേസില്‍ ഫെബ്രുവരി 23ന് രുജിര ബാനര്‍ജിയെയും സഹോദരിയെയും കുടുംബാംഗങ്ങളെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."