ന്യൂനപക്ഷക്കാര്‍ക്കായി നെറ്റ് പരിശീലനം: കോളജുകള്‍ക്ക് അപേക്ഷിക്കാം
ന്യൂനപക്ഷക്കാര്‍ക്കായി നെറ്റ് പരിശീലനം: കോളജുകള്‍ക്ക് അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നെറ്റ് പരിശീലനം സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള കോളജുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകള്‍/ യൂനിവേഴ്സിറ്റികള്‍ മുഖേന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈ പദ്ധതിക്കുകീഴില്‍ സാമ്പത്തിക സഹായം അനുവദിക്കും. 50ല്‍ കുറയാതെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂര്‍ പരിശീലനം നല്‍കുന്നതിന് 79500 രൂപ അനുവദിക്കും. 25 ബാച്ചുകളെയാണ് തെരഞ്ഞെടുക്കുന്നത്. സ്ഥാപനം തെരഞ്ഞെടുത്തതിനുശേഷം പരിശീലന പരിപാടിയില്‍നിന്ന് പിന്മാറാന് പാടില്ല.
അപേക്ഷാ ഫോമിന്റെ മാതൃക www.minortiywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ ആറ്. അയക്കേണ്ട വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാംനില, വികാസ് ഭവന്, തിരുവനന്തപുരം 33, കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."